ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്സി നഴ്സ് ... രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്. 700ലധികം നഴ്സുമാരുടെ ഒഴിവുണ്ട്.
സബാഹ് ആശുപത്രി, പകർച്ചരോഗ ആശുപത്രി, ക്ലിനിക്കുകൾ എന്നിവയിലേക്കാണ് നഴ്സുമാരെ ആവശ്യമുള്ളത്. കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാർ കമ്പനികൾ വഴിക്കുമാണ് കൊണ്ടുവരുന്നത്.
സ്വദേശികളെ നിയമിക്കുന്നതിനാണ് മുൻഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. സിവിൽ സർവിസ് കമിഷൻ വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന.
സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക തൊഴിൽ നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.
വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം. രണ്ട് വർഷമാണ് കരാർ കാലാവധി. താല്പര്യമുള്ളവർ പാസ്പോർട്ടിന്റെ പകർപ്പ്, ഫുൾസൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norka.pro@gmail.com. എന്ന ഇമെയിൽ വിലാസത്തില് സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽവിവരങ്ങൾടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
ഹോംകെയർ സെന്ററിലേക്ക്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്സി നഴ്സ് (സ്ത്രീകൾ മാത്രം) ഒഴിവിൽ രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവർക്ക് മുൻഗണന. താൽപര്യമുളളവർ ഡിസംബർ പത്തിനകം gcc@odepc.inലേക്ക് ബയോഡാറ്റ അയയ്ക്കണം.
വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.
https://www.facebook.com/Malayalivartha

























