സി.ഐ.എസ്.എഫില്‍ എ.എസ്.ഐ ഒഴിവുകള്‍

സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ ഫിറ്റര്‍, മോട്ടോര്‍ മെക്കാനിക്ക്, ഓട്ടോ ഇലക്‌ട്രീഷന്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരിശോധന, സ്‌കില്‍ ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
പ്രായം രണ്ടായിരത്തിപതിമൂന്ന് ഫെബ്രുവരി അഞ്ചിന് (5-2-13) 18 നും 25 നും മധ്യേ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ ബി സിക്കാര്‍ക്ക് മൂന്നും വര്‍ഷം പ്രായ ഇളവുണ്ട്. വിമുക്‌തഭടന്മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും
യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. ഫിറ്റര്‍, ഇലക്‌ട്രിക്കല്‍, മോട്ടോര്‍ മെക്കാനിക്ക്, അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ഐ.ടി.ഐയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്‌ട്രിക്കല്‍, തത്തുല്യ ബ്രാഞ്ചില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ശമ്പളം: 5200 -20200 രൂപ 2800 ഗ്രേഡ്‌പേ ശാരീരിക യോഗ്യത. ഉയരം 170 സെ.മീ. നെഞ്ചളവ് 81-86 സെ.മീ.
അപേക്ഷകര്‍ നല്ല കാഴ്‌ചശക്‌തിയുള്ളവരാകണം. കണ്ണട ഉപയോഗിക്കുന്നവരാകരുത്. കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.
താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ കയറി അപേക്ഷിക്കേണ്ടവിധം ശരിയാംവണ്ണം മനസിലാക്കുക. അപേക്ഷാഫോറത്തിന്റെയും അഡ്‌മിറ്റ് കാര്‍ഡിന്റെയും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ മാതൃകകളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്‌ഥന്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, മറ്റു വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ്, സംവരണ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മുന്‍വശത്ത് ഒപ്പിട്ട രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സ്വന്തം വിലാസമെഴുതി 22 രൂപയുടെ സ്‌റ്റാമ്പ് ഒട്ടിച്ച് 198 സെ.മീ. വലുപ്പത്തിലുള്ള തപാല്‍ കവര്‍സഹിതം അയയ്‌ക്കണം. അപേക്ഷാകവറിനു മുകളില്‍ തസ്‌തിക ഏതെന്നു വ്യക്‌തമായി എഴുതണം. അപേക്ഷ ഫീസായി 50 രൂപയുടെ പോസ്‌റ്റല്‍ ഓര്‍ഡറും വയ്‌ക്കണം. എസ്.സി, എസ്.ടി വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
ഏതു സെന്ററിലേയ്‌ക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥന്റെ പേരിലാണ് പോസ്‌റ്റല്‍ ഓര്‍ഡര്‍ എടുക്കേണ്ടത്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 5.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ്: www. cisf.gov.in
https://www.facebook.com/Malayalivartha