നേവിയില്‍ പ്ലസ്ടുക്കാര്‍ക്ക് ബി. ടെക് പഠനവും ജോലിയും

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ ചേര്‍ന്ന് ബി ടെക്ക് പഠനവും ഉയര്‍ന്ന പദവിയില്‍ ജോലിയും നേടാന്‍ അവസരം. ഏഴിമല നേവല്‍ അക്കാദമിയിലാണ് പഠനം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
നാലു വര്‍ഷത്തെ ബി. ടെക്. (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്) കോഴ്‌സിനായിരിക്കും പ്രവേശനം . കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു.) യുടെ ബി.ടെക്. ബിരുദവും 15600-39100 രൂപ ശമ്പളസെ്കയിലില്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും.
യോഗ്യത: ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
പ്രായം: 17 വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ. ജൂണ്‍ 20 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.nausena-bharti.nic.in
https://www.facebook.com/Malayalivartha