എല്‍.ഐ.സി. 13148 ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടീവ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി)യില്‍ വിവിധ മേഖലകളിലായി ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ 13148 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 1844 ഒഴിവുകളാണുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിലായി 505 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. മാര്‍ക്കറ്റിങ്/ മാനേജ്‌മെന്റില്‍ ബിരുദം/ ഡിപ്ലോമ ഉള്ളവര്‍ക്ക്
മുന്‍ഗണന. ഇംഗ്ലീഷും പ്രാദേശിക ഭാഷയും നന്നായി അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (പവര്‍ പോയിന്റ്/ വേര്‍ഡ്/ എക്‌സല്‍) അഭിലഷണീയം. എല്‍ ഐ സി ജീവനക്കാരുടെ ഭാര്യ/ ഭര്‍ത്താവ്, എല്‍ ഐ സി ഏജന്റുമാര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 1-6-2013ല്‍ 21- 35 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജോലിമികവിനനുസരിച്ചാവും ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലായ് 7. വെബ്‌സൈറ്റ്:www.licindia.in
https://www.facebook.com/Malayalivartha