കേരളത്തില്‍ ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ്

2013 മുതല്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ദേശീയ തലത്തില്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ യോഗ്യത നേടേണ്ടതുണ്ട്. ഇത് ബാധകമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതോടെ കേരളത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്നും എം.ബി.ബി.എസ്., ബി.ഡി.എസ്. കേഴ്‌സുകള്‍ ഒഴിവാകും. മറ്റ് കോഴ്‌സുകള്‍ക്ക് മാത്രമാകും കേരളത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷ.
സി.ബി.എസ്.ഇ. നടത്തുത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (എന്‍.ഇ.ഇ.ടി.-യു.ജി.) നിന്നും കേരളത്തിനായി പ്രത്യേക റാങ്ക് പട്ടികയുണ്ടാക്കും. ഈ പട്ടികയില്‍ സ്ഥാനം നേടുന്നവര്‍ക്കേ എം.ബി.ബി.എസ്., ബി.ഡി.എസ്. കേഴ്‌സുകള്‍ക്ക് 2013 മുതല്‍ പ്രവേശനം ലഭിക്കൂ.
https://www.facebook.com/Malayalivartha