പത്താം ക്‌ളാസ് കഴിഞ്ഞവർക്ക് സായുധ പൊലീസ് സേനയിലും പോസ്റ്റ് ഓഫീസിലും കേന്ദ്ര സർക്കാർ ജോലി; ഉടൻ നിയമനം

പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, തുടങ്ങി ധാരാളം ഒഴിവുകളിലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം . അപേക്ഷാ ഫോം indiapost.gov.in-ൽ ലഭ്യമാണ് - 12TH, 10TH പസ്സായവർക്ക് അപേക്ഷിക്കാം.
പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, എന്നിവയ്ക്കുള്ള ഔദ്യോഗിക അറിയിപ്പ് പോസ്റ്റ് ഓഫീസ് പുറത്തിറക്കി, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പ് ഓൺലൈനായും /ഓഫ്‌ലൈനായും അപേക്ഷിക്കാം.
ആകെ ഒഴിവ് 188 പോസ്റ്റുകളിലേക്കാണ് ഇപ്പോൾ നിയമനം . ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം പ്രതീക്ഷിക്കാം . അപേക്ഷിക്കാനുള്ള അവസാന തീയതി 22/11/2022 ഔദ്യോഗിക വെബ്സൈറ്റ് indiapost.gov.in.
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ ചേരാം
കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിവിധ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സേനകളിലായി 24369 ഒഴിവുണ്ട്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്(CISF), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(CRPF), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ITBP), സശസ്ത്ര സീമ ബല്‍(SSB), സെക്രട്ടറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്(SSF) എന്നിവയില്‍ കോണ്‍സ്റ്റബിള്‍(ജനറല്‍ ഡ്യൂട്ടി), അസം റൈഫിള്‍സില്‍(AR) റൈഫിള്‍മാന്‍(ജനറല്‍ ഡ്യൂട്ടി), നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍(NCB) ശിപായി എന്നീ തസ്തികകളിലാണ് അവസരം. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–-23. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവ ഉണ്ടാവും.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയില്‍. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന റീജിയനില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, കവറത്തി എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ ഓണ്‍ലൈനായി. അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ വെബ്സൈറ്റ് https://ssc.nic.in കാണുക.
https://www.facebook.com/Malayalivartha