പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ 161 ക്ലാര്‍ക്ക്

ചണ്‌ഡിഗഢില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലേക്ക് 161 ക്ലര്‍ക്ക് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍132, എസ് സി/എസ്‌ടി/ഒബിസി 16, വിമുക്തഭടന്‍ 8, വികലാംഗര്‍ 5 എന്നിങ്ങനെ സംവരണം ചെയ്യപ്പെട്ട താത്‌ക്കാലിക ഒഴിവുകളാണിത്. രണ്ട് ഘട്ടങ്ങളിലായുളള എഴുത്തു പരീക്ഷ, ടൈപ്പിംഗ്,കമ്പ്യൂട്ടര്‍ ടെസ്റ്റ്,വൈവാവോസി, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പൂര്‍ണ അന്ധതയുളളവര്‍ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത - ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം
പ്രായം - 15-12-2012ന് 18നും 30നും മധ്യേഎസ്‌സി,എസ്‌ടി,ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തുംവിമുക്ത ഭടന്‍മാര്‍ക്ക് സേവനകാലത്തിന് പുറമെ മൂന്നും വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം അപേക്ഷാ ഫോറം തപാലില്‍ വരുത്തുന്നതിന് ജനറല്‍ വിഭാഗക്കാര്‍ 350 രൂപയുടെയും സംവരണ വിഭാഗക്കാര്‍ 200 രൂപയുടെയും ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് അയക്കേണ്ടതുണ്ട്. The Registrar Genaral,Punjab and Hariyana Highcourt എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് ചണ്‌ഡിഗഡില്‍ മാറാവുന്നതായിരിക്കണം. അപേക്ഷിക്കുന്ന കവറിന് മുകളില്‍ Request for the Post of Clerk എന്ന് രേഖപ്പെടുത്തണം. ഡിസംബര്‍ അഞ്ച് വരെയേ തപാലില്‍ ഫോം അയച്ചു നല്‍കൂ. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം.യോഗ്യത,സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്‌ട്രേഡ് തപാലില്‍ അയക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം Registrar Recruitment, Punjab and Hariyana High Court ,Chandigarhഅപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15
https://www.facebook.com/Malayalivartha