Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കേന്ദ്രസർക്കാരിൽ ജോലി നേടാൻ സുവർണാവസരം...! 5369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു, കേരളത്തിലും ഒഴിവുകൾ

18 MARCH 2023 02:09 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാരിന് കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 549 കാറ്റഗറികളിലായി 5369 ഒഴിവാണുള്ളത്. വിവിധ റീജണുകളിലായാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. കേരളവും കർണാടകയും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള-കർണാടക റീജണിൽ ആകെ 378 ഒഴിവാണുള്ളത്.

ലബോറട്ടറി അറ്റൻഡന്റ്, ജൂനിയർ എൻജിനിയർ, കെമിക്കൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ് ,ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, ഡ്രൈവർ, നഴ്‌സിങ് ഓഫീസർ, ഡെന്റൽ ടെക്‌നീഷ്യൻ, ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്IIടെക്‌നീഷ്യൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സീനിയർ ഡ്രോട്ട്‌സ്മാൻ, ജൂനിയർ ട്രാൻസ്ലേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-II ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) ,ലൈബ്രറി ക്ലാർക്ക്, റിസർച്ച്‌ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, സൂപ്രണ്ട് (സ്റ്റോർ), ഡേറ്റാ പ്രോസസിങ് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ് ,ഇൻസെക്‌ട് കളക്ടർ, ഫാം അസിസ്റ്റന്റ്, ഗാലറി അസിസ്റ്റന്റ്, പ്രൂഫ് റീഡർ, ഓഫീസ് സൂപ്രണ്ട് ,സബ് ഇൻസ്‌പെക്ടർ/ഫയർ ഡ്രാഫ്റ്റ്‌സ്മാൻ, എൻജിൻ ഡ്രൈവർ, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയർ വയർലസ്സ് ഓഫീസർ, സ്റ്റോക്ക്മാൻ, ബൊട്ടാണിക്കൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ് ,ജൂനിയർ കെമിസ്റ്റ്, ആയ, കുക്ക്, ഡയറ്റീഷ്യൻ, ഫോട്ടോഗ്രാഫർ ,ഫോർമാൻ, റേഡിയോ മെക്കാനിക്, ടെക്‌സ്‌റ്റൈൽ ഡിസൈനർ, കെയർടേക്കർ, വർക്ക്‌ഷോപ്പ് അറ്റൻഡന്റ്, കാന്റീൻ അറ്റൻഡന്റ് ,ലാസ്‌കർ കൺസർവേഷൻ അസിസ്റ്റന്റ്, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ,എന്നീ തസ്തികകളിലേക്കാണ് നിയമനം

എസ്.എസ്.എൽ.സി.യും ഹയർ സെക്കൻഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകൾ നേടിയവർക്ക് അപേക്ഷിക്കാം. 18 മുതൽ 30 വയസ്സുവരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ, ജൂലായ് മാസങ്ങളിൽ നടക്കും. പത്താം ക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയ്ക്കനുസരിച്ച്‌ മൂന്നായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

ജനറൽ ഇന്റലിജന്റ്‌സ്, ജനറൽ അവേർനെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ഓരോന്നിനും 50 മാർക്ക് വീതം, ആകെ 200 മാർക്കിനായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അര മാർക്ക് നെഗറ്റീവുണ്ടായിരിക്കും. ജനറൽ-30 ശതമാനം, ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്.-25 ശതമാനം, മറ്റ് വിഭാഗങ്ങൾ-20 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.ssc.nic.in. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച്‌ 27 വരെയാണ്. അപേക്ഷ തിരുത്തുന്നതിന് ഉള്ള സമയം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് തന്നെ അപേക്ഷിക്കുക. കൂടുതൽ വിശദമായ വിവരങ്ങൾ  ഒഫീഷ്യൽ വെബ്സൈറ്റിൽ ഉണ്ട് .
ഒഫീഷ്യൽ വെബ്സൈറ്റ് : www.ssc.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (56 minutes ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (1 hour ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (1 hour ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (2 hours ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (2 hours ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (3 hours ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (3 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (3 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (3 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (4 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (4 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (4 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (5 hours ago)

Malayali Vartha Recommends