കേന്ദ്ര തപാല്‍ വകുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ പോസ്‌റ്റോഫിസുകളില്‍ ഒഴിവുകള്‍

കേന്ദ്ര തപാല്‍ വകുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ പോസ്‌റ്റോഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബി.പി.എം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എ.ബി.പി.എം)/ഡാക്ക് സേവക് (പോസ്റ്റ്മാന്‍) തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെ 44,228 ഒഴിവുകളാണുള്ളത്.
കേരളത്തില്‍ 2433 പേര്‍ക്കാണ് അവസരമുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indiapostgdsonline.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വിവിധ സംസ്ഥാനങ്ങളില്‍ ലഭ്യമായ ഒഴിവുകളും തസ്തികകളും തിരിച്ചുള്ള ജോലിയുടെ സ്വഭാവവും സെലക്ഷന്‍ നടപടികളും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ആഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തെറ്റ് തിരുത്തുന്നതിന് ആഗസ്റ്റ് എട്ടു വരെ സമയം ലഭിക്കും.
https://www.facebook.com/Malayalivartha