പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ലിസ്റ്റഡ് പ്രീമിയര്‍ മിനിരത്ന ഷെഡ്യൂള്‍ 'എ' കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) ക്രെയ്ന്‍ ഓപ്പറേറ്റര്‍, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഏഴ് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. വര്‍ക്ക്മെന്‍ വിഭാഗത്തില്‍ മുന്‍ സൈനികര്‍ക്കായാണ് തസ്തികകള്‍ സംവരണം ചെയ്തിരിക്കുന്നത്.
ക്രെയ്ന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ആറ് ഒഴിവുകളും സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയില്‍ ഒരു ഒഴിവുമാണ് ഉള്ളത്. പ്രസ്തുത തസ്തികയിലേക്ക് മേയ് 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ക്രെയ്ന്‍ ഓപ്പറേറ്റര്‍ (ഡീസല്‍) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായവര്‍ ആയിരിക്കണം. ഫിറ്റര്‍ അല്ലെങ്കില്‍ മെക്കാനിക് ട്രേഡില്‍ ഐ ടി ഐ (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയിട്ടുള്ളവരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22500 രൂപ മുതല്‍ 73750 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് ഉപകരണങ്ങള്‍ ആസൂത്രണം ചെയ്യുക, പരിശോധിക്കുക, പ്രവര്‍ത്തിപ്പിക്കുക, ഭാരമേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലിസ്ഥലങ്ങളിലുടനീളം ഭാഗങ്ങളും വസ്തുക്കളും ഇറക്കുക, ലോഡ് ചെയ്യുക, വിതരണം ചെയ്യുക, സാധനങ്ങളുടെ ചലനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) അനുസരിച്ച് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപയോഗിക്കുന്നതിന് മുമ്പ് ഉപകരണങ്ങളില്‍ ദിവസേന സുരക്ഷാ പരിശോധനകള്‍ നടത്തുക എന്നിവയായിരിക്കും ഈ തസ്തികയിലെ ജോലികള്‍.
സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. ലൈറ്റ് വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. പൊതുമേഖലാ അല്ലെങ്കില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സ്റ്റാഫ് കാര്‍ ഡ്രൈവറായി മൂന്ന് വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21300 രൂപ മുതല്‍ 69840 രൂപ വരെ ശമ്പളം ലഭിക്കും. ലോഗ് ബുക്ക് പരിപാലിക്കല്‍, ഉപയോഗിച്ച/കൊണ്ടുപോയ പെട്രോള്‍, മറ്റ് നിര്‍ദ്ദിഷ്ട രേഖകള്‍ എന്നിവയുടെ രേഖകള്‍, മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകള്‍ നീക്കം ചെയ്യാന്‍ കഴിയണം), കാറുകളുടെ സര്‍വീസിംഗ്/നന്നാക്കല്‍ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചെയ്യുക എന്നിവയായിരിക്കും ഈ തസ്തികയിലെ ജോലികള്‍.
400 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് / വാലറ്റുകള്‍ മുതലായ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് അപേക്ഷ ഫീസ് അടയ്ക്കാം. മറ്റ് ഒരു പേയ്മെന്റ് രീതിയും സ്വീകരിക്കില്ല. അപേക്ഷാ ഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യാനാവില്ല.
https://www.facebook.com/Malayalivartha