പി.എസ്.സി നിയമന പ്രായപരിധി 40 വയസ്സാകും

പി.എസ്.സി വഴിയുള്ള നിയമനത്തിന് ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് പ്രായപരിധി 40 വയസ്സായി ഉയര്‍ത്താന്‍ തീരുമാനം. കൂടാതെ പിന്നോക്കവിഭാഗക്കാര്‍ക്ക് 43 ഉം പട്ടികജാതിവിഭാഗക്കാര്‍ക്ക് 45 ഉം ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പി.എസ്.സി യോട് ശുപാര്‍ശ ചെയ്യും. അടുത്ത മന്ത്രിസഭായോഗത്തിലായിരിക്കും ഈ പുതിയ തീരുമാനം ചര്‍ച്ച ചെയ്യുക. എന്തായാലും ഈ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാകും.
പ്രായപരിധി ഉയര്‍ത്താനുളള ശുപാര്‍ശ മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും എന്തിനാണ് പ്രായപരിധി ഉയര്‍ത്തേണ്ടതെന്ന് വകുപ്പ് വിശദീകരിച്ചിട്ടുണ്ട് .
എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിന്റെ പ്രായപരിധി 40 ആയി ഉയര്‍ത്തി കഴിഞ്ഞു. ആനുപാതികമായി മറ്റു വിഭാഗങ്ങളുടേയും ഉയര്‍ത്തിയിരുന്നു. കൂടാതെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയശേഷം ജോലിക്ക് പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയിട്ടുമുണ്ട് . ഈ സാഹചര്യത്തിലാണ് പി.എസ് .സി വഴിയുളള നിയമനത്തിന് പ്രായപരിധി കൂട്ടണമെന്ന് ആവശ്യപ്പെടുന്നത് .
ഉദ്യോഗ നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ പല കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട് . ഇക്കാരണത്താല്‍ പൊതുവകുപ്പിനോട് സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഓരോ വര്‍ഷവും 30 ലക്ഷത്തോളം കുട്ടികള്‍ പി.എസ്.സി പരീക്ഷ എഴുതുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha