പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സിനിമാ സീരിയല്‍ മേഖലകളില്‍ ശോഭിക്കാനായി വിദഗ്‌ദ്ധ പരിശീലനം നല്‍കുന്ന പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 16 വരെ അപേക്ഷ നല്‍കാം
1.ത്രിവത്സര പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍(അടിസ്ഥാനയോഗ്യത: ബിരുദം): 1, ഡയറക്ഷന്‍. 2, സിനിമാട്ടോഗ്രാഫി. 3, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍. 4, എഡിറ്റിങ്. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. 12 സീറ്റുവീതമാണ് ഓരോ കോഴ്‌സിനുമുള്ളത്.
2.ദ്വിവത്സര പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍(12സീറ്റ് വീതം): ആക്ടിങ് (ബിരുദം അടിസ്ഥാനയോഗ്യത), ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍(ആര്‍ക്കിടെക്ചര്‍, അപ്ലൈഡ് ആര്‍ട്‌സ്, പെയിന്റിങ്, സ്‌കള്‍പ്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയിലോ ഫൈന്‍ ആര്‍ട്‌സുമായ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം).
3.ഒരു വര്‍ഷത്തെ പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (12 സീറ്റു വീതം): 1. ഫീച്ചര്‍ഫിലിം സ്‌ക്രീന്‍പ്ലേ റൈറ്റിങ്, 2. ടെലിവിഷന്‍ ഡയറക്ഷന്‍, 3.ഇലക്‌ട്രോണിക് സിനിമാട്ടോഗ്രഫി (ടി.വി.), 4. വീഡിയോ എഡിറ്റിങ് (ഈ കോഴ്‌സുകള്‍ക്കെല്ലാം ബിരുദമാണ് അടിസ്ഥാനയോഗ്യത) 5. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടി.വി. എന്‍ജിനീയറിങ് (ബിരുദം, പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്പഠിച്ചിരിക്കണം).
പട്ടികവിഭാഗക്കാര്‍ക്കും ഒ.ബി.സി.ക്കും ശാരീരികവൈകല്യമുള്ളവര്‍ക്കും സംവരണമുണ്ട്. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, നിശ്ചിതസമയത്തിനകം ഇവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
2013 മെയ് 13-ന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാവും പ്രവേശനം. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്.
https://www.facebook.com/Malayalivartha