കേന്ദ്ര മാനവ വിഭവ വികസനശേഷി മന്ത്രാലയത്തിന് കീഴിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവ്

കേന്ദ്ര മാനവ വിഭവ വികസനശേഷി മന്ത്രാലയത്തിന് കീഴിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (സെന്‍ട്രല്‍ സ്‌കൂള്‍) വിവിധ തസ്തികകളിലായി 1017 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനധ്യാപക തസ്തികകളിലേക്കാണ് നിയമനം.
തസ്തികകളും ഒഴിവുകളും:
ഗ്രൂപ് എ: ഡെപ്യൂട്ടി കമീഷണര്‍ (നാല്), അസിസ്റ്റന്റ് കമീഷണര്‍ (13), അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ (ഏഴ്)
ഗ്രൂപ് ബി: ഫിനാന്‍സ് ഓഫിസര്‍ (രണ്ട്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഒന്ന്), അസിസ്റ്റന്റ് (27), ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (നാല്), ലൈബ്രേറിയന്‍ (214)
ഗ്രൂപ് സി: അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക് (146), സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് കക (38), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് (561). ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 ജനുവരി 11 വരെ അപേക്ഷിക്കാം. ഡിസംബര്‍ 21ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഗ്രൂപ് എ തസ്തികയില്‍ 1200 രൂപയും ഗ്രൂപ് ബി , സി തസ്തികകളില്‍ 750 രൂപയുമാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഇന്റര്‍വ്യൂ, അഭിരുചി പരീക്ഷ എന്നിവ നടത്തിയാകും തെരഞ്ഞെടുപ്പ്.
കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ കേന്ദ്രങ്ങള്‍. സൗത്ത് സോണിലാണ് കേരളം ഉള്‍പ്പെടുന്നത്. ഓരോ തസ്തികയിലെയും യോഗ്യതയും അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും http://kvsangathan.nic.in/... എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
https://www.facebook.com/Malayalivartha