രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡല്‍ഹി സര്‍വകലാശാല

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന പ്രക്രിയയില്‍ ജാതി വിവേചനം നടക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷമാകണം ഇത്തരം ഗൗരവകരമായ പ്രസ്താവനകള്‍ നടത്തേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
ലക്‌നൗവില്‍ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സംവിധാന്‍ സമ്മേളന'ത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി സര്‍വകലാശാലയ്‌ക്കെതിരെ ആഞ്ഞടിച്ചത്. വിദ്യാര്‍ത്ഥികളെ അര്‍ഹതയുണ്ടായിട്ടും പുറന്തള്ളാനുള്ള ഒരു മാര്‍ഗമായാണ് സര്‍വകലാശാല അഭിമുഖങ്ങളെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'അഭിമുഖം എന്നത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനുള്ള ഒരു വഴി മാത്രമാണ്. അവര്‍ നിങ്ങളുടെ ജാതി ചോദിക്കുകയും തുടര്‍ന്ന് അഭിമുഖത്തില്‍ നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു,' – രാഹുല്‍ ഗാന്ധി പറഞ്ഞു.ആര്‍.എസ്.എസിലെ ഉയര്‍ന്ന പദവികളില്‍ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകിട്ട് സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ഡല്‍ഹി സര്‍വകലാശാല ആരോപണങ്ങളെ നിഷേധിച്ചത്. സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ സുതാര്യമാണെന്നും ഭൂരിഭാഗം കോഴ്‌സുകളിലും പ്രവേശനം നല്‍കുന്നത് സിയുഇടി സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണ പ്രവേശന നടപടികളില്‍ അഭിമുഖങ്ങള്‍ നിര്‍ബന്ധമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























