തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തയ്യാറാണ്. എല്ലാം സെറ്റാണെന്നും അദ്ദേഹം ഗുരുവായൂരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വൈകിയതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും താമസം ഉണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാര്‍ട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരന്‍ ഡല്‍ഹിയില്‍ വരും. പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























