തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതര്‍ക്കും മുസ്ലീം പണ്ഡിതര്‍ക്കും (മുഅദ്ദിന്‍മാര്‍) പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ നല്‍കി വരുന്ന തുകയില്‍ 500 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഇവര്‍ക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha
























