തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നിരവധി ഒഴിവുകള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) തസ്തികകളിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: 0501-2018
അസിസ്റ്റന്റ് എന്‍ജിനീയര്‍
കാറ്റഗറി നമ്പറും വര്‍ഷവും: 1/2017
തസ്തികയുടെ പേര്: അസിസ്റ്റന്റ എന്‍ജിനീയര്‍ (സിവില്‍)
ദേവസ്വം ബോര്‍ഡിന്റെ പേര്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശമ്പള സ്‌കെയില്‍: 39,500-83,000 രൂപ.
യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ലഭിച്ച ബിരുദം. അല്ലെങ്കില്‍ ചെന്നൈ സര്‍വകലാശാലകളില്‍നിന്നുള്ള ബി.ഇ. സിവില്‍ ബിരുദം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യ നല്‍കുന്ന സിവില്‍ എന്‍ജിനീയറിങ്ങിലുള്ള അസോഷ്യേറ്റ് മെമ്പര്‍ഷിപ്പ് ഡിപ്ലോമ. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യ നല്‍കുന്ന സിവില്‍ എന്‍ജിനീയറിംഗിലുള്ള അസോഷ്യേറ്റ മെമ്പര്‍ഷിപ്പ് പരീക്ഷയുടെ സെക്ഷന്‍ എയും ബിയും പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച തത്തുല്യമായ
മറ്റു യോഗ്യതകള്‍
ഒഴിവുകളുടെ എണ്ണം: 7 (ഏഴ്)
ഓവര്‍സിയര്‍ ഗ്രേഡ് 3
കാറ്റഗറി നമ്പരും വര്‍ഷവും: 2/2017
തസ്തികയുടെ പേര്: ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍)
ദേവസ്വം ബോര്‍ഡിന്റെ പേര്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശമ്പള സ്‌കെയില്‍: 19,000-43,600 രൂപ.
യോഗ്യതകള്‍: 1. എസ്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. 2. സിവില്‍ എന്‍ജിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ എ.ജി.ടി.ഇ (മദ്രാസ് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍)യിലുള്ള ഗ്രൂപ്പ് സര്‍ട്ടിഫിക്കറ്റ്.
ശ്രദ്ധിക്കാന്‍: ഗ്രൂപ്പ് സര്‍ട്ടിഫിക്കറ്റില്‍ ബില്‍ഡിങ്ഡ്രോയിങ്, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, സര്‍വേ ഇറിഗേഷന്‍ എന്നീ നാലു ഗ്രൂപ്പുകളും ഉള്‍പ്പെട്ടിരിക്കണം. അല്ലെങ്കില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഏതെങ്കിലും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററില്‍നിന്ന് 18 മാസത്തെ കോഴ്‌സിനുശേഷം (ആറു മാസത്തെ പ്രായോഗിക പരിശീലനത്തോടൊപ്പം) ലഭിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ഡിപ്ലോമ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഓവര്‍സിയേഴ്‌സ് കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന സിവില്‍ എന്‍ജിനീയറിംഗിലുള്ള ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യ ഗവണ്‍മെന്റ് നടത്തുന്ന ഏതെങ്കിലും എടിസിയുടെ കീഴില്‍ 18 മാസത്തെ പഠനത്തിനുശേഷം കരസ്ഥമാക്കിയ ഡ്രാഫ്റ്റ്‌സ്മാന്‍ സിവിലിലുള്ള സെക്കന്‍ഡ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ മറ്റ് അംഗീകൃത യോഗ്യതകള്‍.
ഒഴിവുകളുടെ എണ്ണം: 29 (ഇരുപത്തിയൊന്‍പത്)
മുകളില്‍ കാണിച്ചിരിക്കുന്ന ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാനപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവു, ഏറ്റവും കൂടിയത് മൂന്നുവര്‍ഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഇതേ ഉദ്യോഗസ്ഥന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിരിക്കുമ്പോള്‍ എഴുതി അറിയിക്കുന്ന കൂടുതല്‍ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തുന്നതാണ്.
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായപരിധി: 1836( 02-01-1981നും 01-01-1999നും ഇടയില്‍ ജനിച്ചവരായിരിക്കണം.) രണ്ടു തീയതികളും ഉള്‍പ്പെടെ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
അപേക്ഷ അയയ്‌ക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.krdb.kerala.gov.in. വഴി ഒറ്റത്തവണ റജിസ്‌ട്രേഷന്‍ രീതി പ്രകാരം റജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം: സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്, എം.ജി. റോഡ്, ആയുര്‍വേദ കോളജ് ജംഗ്ഷന്‍, തിരുവനന്തപുരം695001. ഫോണ്‍: 04712339377
ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിളിക്കുന്നു
https://www.facebook.com/Malayalivartha