Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 4.68 ലക്ഷം വിദ്യാര്‍ഥികള്‍

06 MARCH 2015 09:49 AM IST
മലയാളി വാര്‍ത്ത.

തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 2861 കേന്ദ്രങ്ങളിലായി എഴുതുന്നതു 4,68,495 വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4185 കുട്ടികള്‍ കൂടുതലുണ്ട്. ഗള്‍ഫില്‍ ഒന്‍പതു സ്‌കൂളിലായി 465 കുട്ടികളും ലക്ഷദ്വീപില്‍ ഒന്‍പതു സ്‌കൂളിലായി 1128 കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ 31നു തുടങ്ങാനും ഫലം ഏപ്രില്‍ 16നു പ്രഖ്യാപിക്കാനും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ അധ്യാപക സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. എന്നാല്‍ 31നു വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പു നല്‍കേണ്ടതിനാല്‍ അന്നത്തെ മൂല്യനിര്‍ണയവുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷ അധ്യാപക സംഘടനകളായ കെഎസ്ടിഎയും എകെഎസ്ടിയുവും അറിയിച്ചു. 31ന് അധ്യാപകര്‍ക്കു സറണ്ടര്‍ ആനുകൂല്യം ലഭിക്കില്ലെന്നതും സംഘടനകളുടെ പ്രതിഷേധത്തിനു കാരണമാണ്.
നേരത്തേ 28നു തുടങ്ങാനിരുന്ന മൂല്യനിര്‍ണയമാണു 31ലേക്കു മാറ്റിയത്. നിലവിലുള്ള മൂല്യനിര്‍ണയ ക്യാംപുകളുടെ എണ്ണം 54ല്‍ നിന്ന് 70 ആക്കും. ഫലപ്രഖ്യാപനം ഏപ്രില്‍ 16ന് ഉണ്ടാകുന്ന സാഹചര്യത്തില്‍ മേയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജൂണ്‍ ആദ്യവാരം പ്‌ളസ് വണ്‍ പ്രവേശനം നടത്തി ക്‌ളാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം 23 വരെയാണു പരീക്ഷ. കണക്ക്, സാമൂഹിക ശാസ്ത്രം പേപ്പറുകള്‍ അടുത്തു വരുന്നതിനാല്‍ ടൈംടേബിള്‍ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും വേണ്ടെന്നാണു തീരുമാനം. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതു മലപ്പുറം എടരിക്കോട് ടികെഎം എച്ച്എസ്എസിലാണ് - 2118 പേര്‍. രണ്ടു പേര്‍ വീതം പരീക്ഷയ്ക്കിരിക്കുന്ന പെരിങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസ്, ബേപ്പൂര്‍ ജിആര്‍എസ് ടിഎച്ച്എസ് എന്നിവയാണ് എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതു മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും (26,446) കുറവു കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുമാണ്(2455). പരീക്ഷാ മേല്‍നോട്ടത്തിന് 25,000 അധ്യാപകരെയും മൂല്യനിര്‍ണയത്തിനു 12,500 അധ്യാപകരെയുമാണു നിയോഗിക്കുക. ഇവരുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നതു പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു. ഐടി, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ചോദ്യക്കടലാസ് വന്‍തോതില്‍ അച്ചടിക്കുന്നുവെന്ന പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ടിനെ മന്ത്രി ചുമതലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends