ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

കേരളത്തിൽ പാമ്പുകടിയും അതുമൂലമുള്ള മരണവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ചൂട് കൂടിയതിനാൽ വെള്ളം തേടിയാണ് ഈ സമയങ്ങളിൽ പാമ്പുകൾ കൂടുതലായി എത്തുന്നത്. ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ചത് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. അതിനാൽ എല്ലാവർക്കും ശംഖുവരയൻ എന്ന് കേട്ടാൽ പേടിയാണ്.ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന വിഷമുള്ള പാമ്പാണ് ശംഖുവരയൻ. മുന്‍കരുതലുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തത് എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാം
എന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്നും പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരനാണ്, സുരക്ഷാ രീതികള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടാനാണ് പ്രാദേശിക പാമ്പുപിടുത്തക്കാരനായ ഇയാള്‍ എത്തിയത്. പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത് കാണാന്‍ വലിയൊരു ജനക്കൂട്ടവും അവിടെ തടിച്ചുകൂടിയിരുന്നു.ആദ്യഘട്ടത്തില്‍ പാമ്പിനെ വിദഗ്‌ദ്ധമായി പുറത്തെത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു.
എന്നാല്‍, പാമ്പിനെ ഉടന്‍ തന്നെ സുരക്ഷിതമായ ഒരു സഞ്ചിയിലോ പാത്രത്തിലോ മാറ്റുന്നതിന് പകരം അയാള്‍ അതിനെ നിലത്തിട്ടു.അവിടെ വെച്ച് പാമ്പിനെ പ്രകോപിപ്പിക്കുകയും തലയില്‍ തട്ടി കളിക്കാനും ഇയാള്‍ ശ്രമിച്ചു. ഇതിനിടെ പാമ്പ് ഇയാളുടെ കാലില്‍ കടിച്ചു. രാജവെമ്പാല കടിച്ചിട്ടും ഭയപ്പെടാതെ, ‘ഹാ, എങ്കില്‍ കടിച്ചോ’ എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.ആദ്യത്തെ കടിയേറ്റതിന് ശേഷവും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല. ജനക്കൂട്ടത്തിന് മുന്നില്‍ പാമ്പിനെ വെച്ച് അഭ്യാസപ്രകടനങ്ങള്‍ തുടരുകയായിരുന്നു.
പാമ്പ് വീണ്ടും ഇയാളുടെ വിരലില്‍ കടിച്ചു. മുറിവ് ക്യാമറയ്‌ക്ക് മുന്നില്‍ കാണിച്ച ശേഷം, വിഷം കളയാന്‍ എന്ന രീതിയില്‍ വിരലിലെ രക്തം ഇയാള്‍ വായ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിച്ചു. പാമ്പ് കടിയേറ്റാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഇത്തരം പ്രവൃത്തികള്‍ വിഷം ശരീരത്തില്‍ വേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.പിന്നീട് ഒരു ചെറിയ പാത്രത്തില്‍ പാമ്പിനെ അടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിഷം ശരീരത്തില്‍ ആഴത്തില്‍ പടര്‍ന്നിരുന്നു. ഇയാളുടെ നില പെട്ടെന്ന് വഷളാകുകയും കുഴഞ്ഞുവീഴുകയും ചെയ്തു.
അമിത ആത്മവിശ്വാസത്തോടെ പാമ്പിനെ കൈകാര്യം ചെയ്തത് ഒടുവില്‍ മരണത്തില്‍ കലാശിച്ചു.
https://www.facebook.com/Malayalivartha























