Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്

02 MAY 2026 05:32 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ സ്ത്രീസാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും വനിതകൾക്ക് ആധുനിക സിനിമ അനുബന്ധ സാങ്കേതികവിദ്യയിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിനുമായി കെഎസ് യു എം യൂണിക് ഐഡി സ്റ്റാർട്ടപ്പായ സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കായി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. "ഹെർ ലെൻസ്: എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ് ഫോർ വുമൺ" എന്ന ഈ സ്കോളർഷിപ്പ്, ഈ മേഖലയിൽ വനിതകൾക്കായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ധനസഹായ പദ്ധതിയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് കേവലം സാങ്കേതിക ഉപകരണം മാത്രമല്ല, മറിച്ച് സർഗ്ഗാത്മക ഭാവനയുടെ പുതിയ സാധ്യതയാണെന്ന തിരിച്ചറിവിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സിനിമയിലെ സ്ത്രീ കാഴ്ചപ്പാടുകളെ എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ ചലച്ചിത്ര നിർമ്മാണ ലോകത്ത് നൂതന മാതൃക സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

നടൻ കമൽഹാസൻ ഉദ്ഘാടനം ചെയ്ത 'വേവ് 1.0' എന്ന എഐ ഫിലിം മേക്കിംഗ് മൂവ്‌മെന്റിന്റെ ഭാഗമായാണ് സംരംഭം. സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗിന്റെ ജൂൺ ബാച്ചിലേക്കാണ് ഈ സ്കോളർഷിപ്പുകൾ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവരിൽ മൂന്ന് പേർക്ക് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എഐ ഫിലിം മേക്കിംഗ് പ്രോഗ്രാമിലേക്ക് 100 ശതമാനം സ്കോളർഷിപ്പ് (1,25,000 രൂപ) നൽകുന്ന 'വിഷനറി ഗ്രാന്റും', മറ്റ് മൂന്ന് പേർക്ക് കോഴ്സ് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് നൽകുന്ന 'പയനിയർ ഗ്രാന്റും' ലഭിക്കും. സിനിമ, ക്രിയേറ്റീവ് ഡിസൈൻ, കണ്ടന്റ് ക്രിയേഷൻ, ഹ്രസ്വചിത്ര നിർമ്മാണം, എഴുത്ത് അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽ താല്പര്യമുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മുൻപരിചയം നിർബന്ധമല്ലെങ്കിലും അപേക്ഷകർ 35 വയസ്സിൽ താഴെയുള്ളവരായിരിക്കണം. അപേക്ഷകരുടെ ക്രിയേറ്റീവ് പോർട്ട്‌ഫോളിയോ, "എന്തുകൊണ്ട് ഞാൻ എഐ ഫിലിം മേക്കിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു" എന്ന വിഷയത്തിലുള്ള 300 വാക്കുകളിൽ കുറയാത്ത കുറിപ്പ്, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

താൽപ്പര്യമുള്ളവർ https://forms.gle/W8bA9JsLjLRjcYjAA എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മെയ് 15 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് +91 89211 62636 എന്ന ഫോൺ നമ്പറിലോ sostorytelling.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (17 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (33 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends