Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍

02 MAY 2026 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി

വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് സമ്മര്‍ദമില്ലാതെ ജോലി നിര്‍വഹിക്കുന്നതിനായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. പൊതുഭരണ വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

വിഐപിമാരുടെ മെഡിക്കല്‍ ടീമില്‍ നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി.

പ്രതിദിനം മിനിമം 5 ഡോക്ടര്‍മാരെയെങ്കിലും ഉള്‍പ്പെടുത്തി ഡിഎംഒമാര്‍ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടര്‍മാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയാറാക്കണമെന്ന് കമ്മിഷന്‍ അടിയന്തര നിര്‍ദേശം നല്‍കി. പട്ടിക തയാറാക്കുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ മറ്റ് ഉത്തരവാദിത്തങ്ങള്‍ കൃത്യവിലോപം കൂടാതെ നിര്‍വഹിക്കാന്‍ കഴിയും. വിഐപിക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിനു സമീപം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം ഒരുക്കണം. ജീവനക്കാര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാ കലക്ടര്‍മാരില്‍ നിക്ഷിപ്തമാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

വിഐപി ഡ്യൂട്ടിക്കായി ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ വാങ്ങി അതിന്റെ നേരിട്ടുള്ള ചുമതല ഡിഎംഒ ഏറ്റെടുക്കണം. ആംബുലന്‍സില്‍ ശീതീകരണ സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും വിഐപി. ഡ്യൂട്ടി നിര്‍വഹിക്കേണ്ട മെഡിക്കല്‍ ഓഫിസര്‍മാരുടെ പട്ടിക തയാറാക്കുന്ന കാര്യം ഭാവിയില്‍ പരിഗണിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (3 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends