Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

02 MAY 2026 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു


മധ്യപ്രദേശിലെ വിനോദസഞ്ചാര മേഖലയെ നടുക്കിയ ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിന്റെ അവസാന നിമിഷങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ ദയനീയമായ തകർച്ച വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ. യാത്രക്കാർ ചിരിച്ചും കളിച്ചും ഇരിക്കുന്നതിനിടെ പെട്ടെന്ന് വെള്ളം ബോട്ടിനുള്ളിലേക്ക് ഇരച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾക്കകം സന്തോഷം നിലവിളികൾക്ക് വഴിമാറി. ബോട്ട് മുങ്ങിത്തുടങ്ങിയതിന് ശേഷം മാത്രമാണ് ലൈഫ് ജാക്കറ്റുകൾ അഴിക്കാൻ പോലും ജീവനക്കാർ തയ്യാറായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പല യാത്രക്കാരും അടച്ചുപൂട്ടിയ ബോക്സുകളിൽ നിന്ന് ലൈഫ് ജാക്കറ്റുകൾ എടുക്കാൻ പാടുപെടുകയായിരുന്നു. ബർഗി ഡാം ദുരന്തത്തിൽ അധികൃതർ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിയതായി വ്യക്തമാണ്. ഇൻലാൻഡ് വെസൽസ് ആക്ട് (2021) പ്രകാരം ഓരോ യാത്രക്കാരനും ലൈഫ് ജാക്കറ്റ് നൽകണമെന്നും അത് കൃത്യമായി ധരിക്കണമെന്നും നിർബന്ധമാണെങ്കിലും ഇവിടെ ആ നിയമം ഗുരുതരമായി ലംഘിക്കപ്പെട്ടു. 29 യാത്രക്കാർക്ക് മാത്രം അനുമതിയുള്ള ബോട്ടിൽ 40-ലധികം വിനോദസഞ്ചാരികളെ കയറ്റി അമിതഭാരവുമായാണ് ക്രൂസ് സഞ്ചരിച്ചത്.
കൂടാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' മുന്നറിയിപ്പ് നൽകിയിരുന്നിട്ടും, അത് അവഗണിച്ചുകൊണ്ട് ബോട്ടിന് യാത്ര തുടരാൻ അധികൃതർ അനുമതി നൽകുകയും ചെയ്തു. രക്ഷാപ്രവർത്തകർ കണ്ടെടുത്ത മൃതദേഹങ്ങളിൽ മറീന മാസിയും നാല് വയസ്സുകാരൻ മകൻ തൃഷാനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. മരണത്തിലും ആ അമ്മ തന്റെ കുഞ്ഞിനെ വിട്ടുനൽകിയിരുന്നില്ല.

 


അപകടം നടക്കുമ്പോൾ അനങ്ങാതെ ഇരിക്കാൻ ജീവനക്കാർ പറഞ്ഞതല്ലാതെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് മറീനയുടെ ഭർത്താവ് പ്രദീപ് മാസി വെളിപ്പെടുത്തി. വൈകുന്നേരം 6.15-ന് സന്ദേശം ലഭിച്ചെങ്കിലും ഔദ്യോഗിക രക്ഷാസംഘം എത്താൻ വൈകി. ഇവർ പോകാനിരുന്ന വാഹനം സ്റ്റാർട്ട് ആകാത്തതും തിരിച്ചടിയായി. ഈ കാലതാമസത്തിനിടയിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളും കർഷകരുമാണ് 15-ലധികം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ബർഗി ഡാം ദുരന്തത്തിന് പിന്നാലെ കടുത്ത നടപടികളുമായി സർക്കാർ രംഗത്തെത്തി. സംഭവത്തെത്തുടർന്ന് മധ്യപ്രദേശിലെ മുഴുവൻ ക്രൂസ്, മോട്ടോർ ബോട്ട് സേവനങ്ങളും വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് റദ്ദാക്കി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രൂസ് പൈലറ്റ് മഹേഷ് പട്ടേൽ, സഹായി ഛോട്ടേലാൽ ഗോണ്ട്, ടിക്കറ്റ് കൗണ്ടർ ഇൻ-ചാർജ് ബ്രിജേന്ദ്ര എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

 


കൂടാതെ, ഹോട്ടൽ മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ് ബർഗി മാനേജർ സുനിൽ മരാവിയെ സസ്‌പെൻഡ് ചെയ്യുകയും റീജിയണൽ മാനേജർ സഞ്ജയ് മൽഹോത്രയെ വകുപ്പുതല അന്വേഷണം തീരുന്നതുവരെ ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനും സുരക്ഷാ വീഴ്ചകൾ പരിശോധിക്കാനും ഹോം ഗാർഡ് ഡിജി ഉൾപ്പെട്ട ഉന്നതതല അന്വേഷണ സമിതിക്ക് സർക്കാർ രൂപം നൽകി. അപകടത്തിൽ ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് കുട്ടികളടക്കം നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ജബൽപുർ ബോട്ടപകടത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒരു യുവതിയും നാലു വയസ്സുകാരനായ മകനും ലൈഫ്ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള ബോട്ടിൽനിന്നുള്ള ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ മകനെ ഈ അമ്മ ചേർത്ത് പിടിച്ച് ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബോട്ട് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കൈമാറിയതെന്നും ഈ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

ബോട്ടിന്റെ ഇടതുവശത്തായി ഈ അമ്മയും മകനും ഇരിക്കുന്നത് കാണാം. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിലാണ് ഇവരടക്കം സഞ്ചരിച്ച ക്രൂസ് ബോട്ട് മുങ്ങുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെടുത്ത മൃതദേഹങ്ങളിൽ ഈ അമ്മയുടെയും കുഞ്ഞിന്റെതും ഉണ്ടായിരുന്നു. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലായിരുന്നു അവരുടെ മൃതദേഹങ്ങൾ. ഈ കാഴ്ച ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ ഒന്നായി മാറി. ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കം പൊട്ടിക്കരഞ്ഞു.

ഇതിനിടെ ഈ അമ്മയുടെയും കുഞ്ഞിന്റെതുമാണെന്ന് അവകാശപ്പെട്ട് വ്യാജ ഐഐ നിർമിത ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വിനോദ സഞ്ചാരികളെ ഇനിയും കണ്ടെത്താനുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകാത്തതടക്കമുള്ള സുരക്ഷാവീഴ്ചകളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമെ ഇത്തരം ബോട്ടുകളുടെ പ്രവർത്തനം സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.

കുട്ടികളടക്കം ഏകദേശം 40 പേർ ബോട്ടിലുണ്ടായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറിയപ്പോൾ തിരിച്ച് പോകാൻ മുന്നറിയിപ്പുകളുണ്ടായിട്ടും ഡ്രൈവർ ഇത് അവഗണിച്ചെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

'യാത്രക്കാരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അവ ബോട്ടിൽ എവിടെയോ സൂക്ഷിച്ചിരുന്നു. വെള്ളം ബോട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവ വിതരണം ചെയ്യാൻ ശ്രമിച്ചു, പക്ഷെ അത് പരിഭ്രാന്തിയിലേക്കും തർക്കത്തിലേക്കും നയിച്ചു. നിമിഷങ്ങൾക്കകം ബോട്ട് മറിഞ്ഞു' യാത്രക്കാരി പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ബോട്ട് തിരിച്ചുവിട്ടിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends