കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

ബെംഗളൂരുവിലെ ബിടിഎൽ നഴ്‌സിങ് കോളേജ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയേറുന്നു. കോളേജ് മാനേജ്‌മെന്റിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും, അതുകൊണ്ടുതന്നെ ബെംഗളൂരു പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നും ആദിത്യന്റെ കുടുംബം ആരോപിക്കുന്നു.
അധ്യാപകൻ സന്ദീപ് പാണ്ഡെയുടെ ക്രൂരമായ മാനസിക-ശാരീരിക പീഡനമാണ് മകന്റെ ജീവനെടുത്തതെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. സന്ദീപിന്റെ പീഡനം കാരണം കഴിഞ്ഞ വർഷം മാത്രം 18 വിദ്യാർത്ഥികളാണ് പഠനം ഉപേക്ഷിച്ചു പോയത്. കർണാടക പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ, ആദിത്യന്റെ കുടുംബം തിരുവനന്തപുരം അരുവിക്കര പൊലീസിൽ പരാതി നൽകും. മകന്റെ മരണത്തിലെ സത്യം പുറത്തുവരുന്നത് വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബം.
https://www.facebook.com/Malayalivartha























