ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?

തൃശൂർ ആനക്കല്ലിനെ നടുക്കിയ ഉണ്ണിമായയുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് അതീവ ഗൗരവകരമായ വിവരങ്ങൾ. കേവലം ഒരു നിമിഷത്തെ ദേഷ്യത്തിലുണ്ടായ കൊലപാതകമല്ല, മറിച്ച് സംശയരോഗിയായ ഭർത്താവ് മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്ത കൊലയാണിതെന്ന് സൂചന. ആറ് മാസം മുൻപും സമാനമായ രീതിയിൽ ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഉണ്ണിമായ, മകളുടെ ഭാവി ഓർത്ത് വീണ്ടും ആ നരകത്തിലേക്ക് മടങ്ങുകയായിരുന്നു. ഒടുവിൽ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ നേരം ആരും കേൾക്കാത്ത ആ മുറിക്കുള്ളിൽ വെച്ച് ഭർത്താവ് ആ ക്രൂരകൃത്യം പൂർത്തിയാക്കി. ഉണ്ണിമായയുടെ കുടുംബം നൽകുന്ന മൊഴികൾ പോലീസിനെ പോലും അമ്പരപ്പിക്കുകയാണ്...
https://www.facebook.com/Malayalivartha

























