Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

  ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്

02 MAY 2026 08:03 AM IST
മലയാളി വാര്‍ത്ത

ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. രാജസ്ഥാൻ മുന്നോട്ടുവച്ച 226 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു.

അർധസെഞ്ചുറി നേടിയ കെഎൽ രാഹുൽ (40 പന്തിൽ 75 റൺസ്), പാത്തും നിസ്സങ്ക (33 പന്തിൽ 62 റൺസ്), നിതീഷ് റാണ (17 പന്തിൽ 33 റൺസ്), അശുതോഷ് ശർമ്മ (15 പന്തിൽ പുറത്താകാതെ 25 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ വിജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും (50 പന്തിൽ 90 റൺസ്) ഡൊണോവൻ ഫെരേരയുടെയും (14 പന്തിൽ 47 റൺസ്) വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിസ്സങ്കയും രാഹുലും ചേർന്ന് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നിസ്സങ്കയെ ജഡേജ മടക്കിയെങ്കിലും പിന്നാലെയെത്തിയ നിതീഷ് റാണ രാഹുലിന് മികച്ച പിന്തുണ നൽകിയതോടെ ഡൽഹി സ്‌കോർബോർഡ് കുതിച്ചു. സ്‌കോർ 171ൽ നിൽക്കെ നിതീഷും തൊട്ടുപിന്നാലെ രാഹുലും മടങ്ങിയെങ്കിലും അശുതോഷ് ശർമ്മയും സ്റ്റബ്‌സും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് വിജയവഴിയിലേക്ക് ഡൽഹി തിരിച്ചെത്തിയത്. ജയത്തോടെ ചെന്നൈയെ മറികടന്ന് ഡൽഹി പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. നാലാമതാണ് രാജസ്ഥാന്റെ സ്ഥാനമുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends