വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍. ശുശ്രൂഷകള്‍ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകള്‍ നടന്നത്. വിജയ് ഇന്ന് പള്ളിയില്‍ എത്തിയില്ല.അള്‍ത്താരയുടെ മുന്നില്‍ നിന്നാണ് ടിവികെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടു.ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പുലര്‍ച്ചെ തന്നെ വേളാങ്കണ്ണി പള്ളിയില്‍ എത്തിയിരുന്നു. എന്നാല്‍ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി.
നൂറുകണക്കിനാളുകള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ പള്ളി അധികാരികള്‍ ഇടപെട്ട് ആരാധകരോട് നിശബ്ദത പാലിക്കാനും പള്ളിയുടെ പവിത്രതയെ ബഹുമാനിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിജയ് ആത്മീയ യാത്രയിലാണ്. ഷിര്‍ദ്ദിയും തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രവും സന്ദര്‍ശിച്ച വിജയ് ശനിയാഴ്ച ഒരു പള്ളിയും ദര്‍ഗയും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ കൂട്ടമായി എത്തിയത്.
https://www.facebook.com/Malayalivartha
























