കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

വീണ്ടും നാടിനെ നടുക്കി മറ്റൊരു സംഭവം കൂടി .തൃശൂര്‍ അരിമ്പൂരില്‍ വാടകവീട്ടിലെ കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. അരിമ്പൂര്‍ പതിനാലാം വാര്‍ഡില്‍ ന്യൂജനറേഷന്‍ റോഡിന് സമീപമുള്ള വീട്ടിലെ കിണറ്റില്‍ നിന്നാണ് ആറോളം എല്ലിന്‍ കഷണങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തത്. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെയാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിലുള്ള ചാക്ക് കണ്ടെത്തിയത്.
സംഭവത്തില്‍ കൊലപാതക സാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലന്‍ എന്നയാളാണ് കിണറ്റില്‍ ചാക്ക് കുടുങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ ഇദ്ദേഹത്തിന്റെ കയറില്‍ മറ്റൊരു കയര്‍ കുടുങ്ങുകയായിരുന്നു. സംശയം തോന്നി ആ കയര്‍ വലിച്ചു കയറ്റിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ ചാക്ക് പുറത്തുവന്നത്. ചാക്ക് അഴിച്ചു പരിശോധിച്ചപ്പോള്‍ മനുഷ്യശരീരത്തിലെ ആറോളം എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്.
ഇതോടെ ഇയാള്‍ ഉടന്‍ തന്നെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.ചാക്കിനുള്ളില്‍ അസ്ഥികള്‍ക്കൊപ്പം സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കണ്ടെത്തിയ അസ്ഥികള്‍ക്ക് ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയതാണോഎന്ന സംശയം പോലീസിനുണ്ട്.
ആസൂത്രിതമായ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ കിണറ്റില്‍ താഴ്ത്തിയതാകാനാണ് സാധ്യതയെന്ന് നാട്ടുകാരും സംശയിക്കുന്നു.വിവരം അറിഞ്ഞ ഉടന്‍ തന്നെ തൃശൂര്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കിണറ്റില്‍ ഇനിയും കൂടുതല്‍ അസ്ഥികളോ അവശിഷ്ടങ്ങളോ ഉണ്ടോ എന്നറിയാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണം പുരോഗമിക്കുന്നു .
https://www.facebook.com/Malayalivartha























