മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

പാമ്പുകടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു ദിവസങ്ങൾക്കൊടുവിൽ പത്തു വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. പ്രിയപ്പെട്ട താരം മെസ്സിയുടെ ജഴ്സിയണിഞ്ഞ്, കയ്യിലൊരു ഫുട്ബോളുമായി ചിരിച്ചു കൊണ്ട് അവൻ മടങ്ങിയപ്പോൾ അത് ആശ്വാസത്തിന്റെ കാഴ്ചയായിരുന്നു. എന്നാൽ ആ പുഞ്ചിരിക്കു പിന്നിലെ കനൽ അറിയാതെ സോഷ്യൽ മീഡിയയിൽ ആ മാതാപിതാക്കളെ ക്രൂരമായി വേട്ടയാടുകയാണ് ഒരു വിഭാഗം.
അനിയൻ അൽജോ ഇനി കൂടെയില്ലെന്ന സത്യം അനോഷ് അറിയാതിരിക്കാൻ ആ മാതാപിതാക്കൾ മറച്ചുപിടിക്കുന്ന സങ്കടത്തെ 'സന്തോഷം' എന്ന് വിളിച്ച് ആക്ഷേപിക്കുന്നവർ അറിയാത്ത ആ വീടിനുള്ളിലെ നൊമ്പരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha


























