Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

മള്‍ട്ടി നാഷണല്‍ കമ്പനികളെക്കാള്‍ പുത്തന്‍ തലമുറയ്ക്ക് ആഭിമുഖ്യം സ്റ്റാര്‍ട്ട് അപ്പുകള്‍

17 FEBRUARY 2020 05:58 PM IST
മലയാളി വാര്‍ത്ത

സാങ്കേതികതയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വേറിട്ട് ചിന്തിച്ചു തുടങ്ങിയിരിയ്ക്കുന്നു എന്നതിന്റെ തെളിവാണ് സംരംഭകത്വത്തോട് അവര്‍ക്കുണ്ടായി കൊണ്ടരിയ്ക്കുന്ന അധികരിച്ച പ്രതിപത്തി. അതിനായി അവര്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഉള്ള തൊഴില്‍ അവസരങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്.

മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ശമ്പളം വേണ്ടെന്ന് വച്ച് കൊണ്ട് സ്റ്റാര്‍ട്ട് ആപ്പുകളുടെ ഭാഗമാകാനാണ് അവര്‍ ഉത്സാഹിയ്ക്കുന്നത് . കാരണം അവിടെ അവര്‍ക്ക് വേഗത്തിലുള്ള കരിയര്‍ വളര്‍ച്ചയ്ക്ക് അവസരമുണ്ട് . എഞ്ചിനിയറിംഗ് ബിരുദധാരികള്‍, തങ്ങള്‍ക്ക് നേരിട്ട് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാനും ദശ ലക്ഷക്കണക്കിനുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിയ്ക്കുവാനുമുള്ള അവസരങ്ങളാണ് തേടുന്നത്.

അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത മാര്‍ഗത്തില്‍ പുതിയ പാത വെട്ടിത്തുറക്കുവാന്‍ ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്‍ജിനിയറിംഗ് (സാങ്കേതിക വിദ്യ), പ്രോഡക്ട് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് എന്നിങ്ങനെയുള്ള വിവിധ രംഗങ്ങളില്‍ ചെറുതും വലുതുമായ ധാരാളം അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.

ഉയര്‍ന്ന ബൗദ്ധികതലം ആവശ്യമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്വാഭാവികമായും സങ്കീര്‍ണമായ ഏതു സാഹചര്യത്തിലും നിലനിക്കുന്നതിനുള്ള കഴിവും വിശകലന പാടവവും പ്രകടിപ്പിച്ചു കാണാറുണ്ട്. 80 -കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും ജനിച്ച യുവാക്കള്‍, ഏത് വലിയ സംരംഭത്തിലും പതിവായി നല്‍കപ്പെടുന്ന പ്രശ്‌നപരിഹാരങ്ങള്‍ ആവര്‍ത്തിച്ചു നല്‍കുന്നത് ഒഴിവാക്കുവാനും വിഷമസന്ധികളില്‍ സ്വന്തമായ ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവരുമാണ്. അവരാകട്ടെ സാങ്കേതിക മേഖലയില്‍ അനുദിനം വന്നുകൊണ്ടിരിയ്ക്കുന്ന മാറ്റങ്ങളെ കുറിച്ച് അപ്പപ്പോള്‍ തന്നെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കുന്നവരും അതിനായി സാങ്കേതികതയെ മുറുകെ പിടിയ്ക്കുന്നവരുമാണ്.

മാനേജ്മെന്റും സ്റ്റാഫും തമ്മിലുള്ള അന്തരം വളരെ കുറവും തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്റ്റാഫിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിയ്ക്കുന്ന തരത്തിലുള്ള 'ഫ്‌ലാറ്റ് ഹൈറാര്‍ക്കി 'യില്‍പ്പെടുന്നതുമായ സ്റ്റാര്‍ട്ട് അപ്പുകളില്‍ വിഭവശേഷി ഇപ്പോഴും കമ്മിയാണ് എന്നതും അവിടെ തങ്ങളുടെ ജോലികളില്‍ തുടരുമ്പോഴും മറ്റു പല പദവികളുടെയും അധിക ചുമതലകള്‍ കൂടി നോക്കി നടത്താനുള്ള അവസരം ലഭിയ്ക്കുമെന്നതിനാല്‍ തങ്ങളുടെ ഉള്ളിലെ സംരംഭകന് വളരാന്‍ ആവശ്യമുള്ള സാഹചര്യവും അവിടെ ലഭ്യമാകുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു.

കഴിഞ്ഞ ഒരു ദശകത്തില്‍ കൂടുതല്‍ സംരംഭകരെ സജ്ജരാക്കിയിട്ടുള്ളത് സ്റ്റാര്‍ട്ട് അപ്പുകളാണ് എന്നതാണ് വസ്തുത. വിഭവശേഷിയുടെ അപര്യാപ്തത ഈ രംഗത്തുണ്ട് എന്നത്, ഓരോ വ്യക്തിയും കൂടുതല്‍ പ്രതിബദ്ധതയും സ്വതന്ത്ര ചിന്താഗതിയും പ്രകടിപ്പിയ്‌ക്കേണ്ടതിന്റെ ആവശ്യകതയും, അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ബിസിനസ് സാഹചര്യങ്ങളോട് പെട്ടെന്ന് അനുരൂപപ്പെടുകയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കേണ്ടതിന്റെയും ആവശ്യമുണ്ടെന്ന് അടിവരയിടുന്നു. ഇന്നത്തെ യുവതുര്‍ക്കികള്‍ തങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന സ്വയാവബോധം , ആത്മവിശ്വാസം എന്നിവ എത്ര ഉയര്‍ന്ന നിലയിലുള്ളതാണ് എന്നത് ഇതില്‍ പ്രതിഫലിക്കും.

സ്റ്റാര്‍ട്ട് അപ്പുകള്‍ അനുവര്‍ത്തിയ്ക്കുന്ന പ്രധാന ഹയറിംഗ് സ്ട്രാറ്റജി ( പുതിയ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ) സുദൃഢമായ ഒരു ഇന്റേണ്‍ഷിപ്പ് പരിപാടിയ്ക്ക് ഇവര്‍ക്ക് അവസരം നല്‍കുക എന്നതാണ് . തങ്ങളുടെ കമ്പനികളില്‍ ഒരു ആറു മാസക്കാലത്തെ ഇന്റേണ്‍ഷിപ്പിനു വിധേയരാകാനാണ് കോളേജ് വിദ്യാര്‍ത്ഥികളോട് സ്റ്റാര്‍ട്ട് ആപ്പുകള്‍ ആവശ്യപ്പെടുന്നത് .

ഈ ആറുമാസക്കാലത്തെ 'ബൂട്ട് ക്യാമ്പിന് ' സമാനമായ പരിശീലനത്തിനിടയില്‍ അവര്‍ ഭാവിയില്‍ അഭിമുഖീകരിയ്ക്കാന്‍ ഇടയുള്ള സാങ്കേതിക സാഹചര്യങ്ങളുടെ അടിസ്ഥാന പാഠങ്ങളിലൂടെ എല്ലാം കടന്നു പോകും. ഗൗരവകരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് സ്വന്തമികവില്‍ പൂര്‍ത്തീകരിക്കുന്ന സ്ഥിതി എത്തുന്നതിനു മുന്‍പ്, അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ മാനസികമായി സജ്ജമായ പകരക്കാരനാകാന്‍ അപ്പോഴേയ്ക്കും അവര്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിരിയ്ക്കും.

ഈ ഇന്റേണ്‍ഷിപ് കാലയളവിലാണ് സാങ്കേതിക പരിജ്ഞാനത്തിലെയും ബിസിനസ് രംഗത്തുമുള്ള വെല്ലുവിളികള്‍, തൊഴില്‍ രംഗത്തെ നൈതികത, തൊഴിലുടമ നേരിടുന്ന പ്രശ്‌നങ്ങള്‍, സഹപ്രവര്‍ത്തകരുടെ മികവുമായുള്ള മത്സരം, പ്രസ്തുത ഓര്‍ഗനൈസേഷനിലെ പൊതുവായുള്ള തൊഴില്‍ സംസ്‌കാരം എന്നിവയെ കുറിച്ചെല്ലാമുള്ള അറിവ് നേടുന്നത്.

ഇന്റേണ്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ പൂര്‍ണ തോതില്‍ സ്റ്റാഫ് ആയി അംഗീകരിയ്ക്കുന്നതിനു മുന്‍പ് , ചില പ്രീ പ്ലേസ്‌മെന്റ് ഓഫറുകള്‍ നല്‍കിക്കൊണ്ട് സ്ഥാപനത്തില്‍ നിലനിര്‍ത്താന്‍ കമ്പനി ശ്രമിയ്ക്കുകയും, തങ്ങളുടെ സ്ഥാപനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിയ്ക്കുന്നവരുടെ മികവും പ്രസക്തിയും ഒന്ന്കൂടി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട് ഒരു പുത്തന്‍ ബിരുദധാരിയെ, ഔദ്യോഗികമായി സ്റ്റാഫ് ആയി ചേര്‍ക്കപ്പെടുമ്പോള്‍ മുതല്‍ ഏറ്റവും മികവുറ്റ രീതിയിലുള്ള സംഭാവനകള്‍ നല്‍കാന്‍ .ഇന്റേണ്‍ഷിപ്പുകള്‍ പ്രാപ്തമാക്കുന്നു.

പ്രത്യേകമായ പ്രായോഗിക പരിശീലനം ഒന്നും സിദ്ധിച്ചിട്ടില്ലാത്തവരെ സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്റേര്‍ണികളാക്കാന്‍ തെരഞ്ഞെടുക്കുമെങ്കിലും ജോലിയില്‍ നിയമിയ്ക്കുന്നത് സഹജമായി പ്രശ്‌ന പരിഹാര ശേഷി പ്രകടിപ്പിയ്ക്കുന്നവരെയാണ്. വിദ്യാഭ്യാസ സംബന്ധമായി സ്റ്റാര്‍ട്ട് അപ്പുകള്‍ പരിശോധിയ്ക്കുന്നത് പാഠ്യ വിഷയങ്ങളില്‍ ഉറപ്പുള്ള അടിസ്ഥാനമുണ്ടോ എന്നാണ്. വേറിട്ട് ചിന്തിയ്ക്കാനും വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിയ്ക്കാനും ഉള്ള കഴിവ്, വിനയം, ഒരു ശ്രമവും നടത്തി നോക്കാതെ തനിയ്ക്കിത് കഴിയില്ല എന്ന് സമ്മതിയ്ക്കാന്‍ ഒരുക്കമല്ലാത്ത മനോഭാവം എന്നിവ ഒക്കെയാണ് ഇവയിലൊക്കെ പ്രധാനം. ഒരു സ്റ്റാര്‍ട്ട് അപ് സ്‌പെഷ്യലൈസ് ചെയ്യുന്ന ഡൊമൈനെ കുറിച്ച് അറിവുണ്ടെങ്കില്‍ അത് അധിക യോഗ്യതയായി അംഗീകരിയ്ക്കപ്പെടും.

കരിയറിന്റെ എല്ലാ ഘട്ടത്തിലും , സങ്കീര്‍ണ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് , സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങുവാനുള്ള ശേഷി , ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതെല്ലാമാണ് ഒരു സ്റ്റാര്‍ട്ട് അപ്പില്‍ വിജയം നേടിത്തരുന്നത്. ഡിസൈനിംഗുമായി ബന്ധപ്പെട്ട രംഗങ്ങളിലാണ് മിഡ് ലെവല്‍ പ്രൊഫഷണലുകള്‍ക്ക് അവസരം ലഭിയ്ക്കാറുള്ളത്. സംയോജിതമായി കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ചുമതല, പ്രശ്‌ന പരിഹാരം കണ്ടെത്തല്‍ എന്നിവ എല്ലാം സാധാരണയായി സീനിയര്‍ ലെവല്‍ പ്രൊഫഷണലുകളുടെ ഉത്തരവാദിത്തത്തില്‍ പെടുന്നതാണ്. ഉപഭോക്താക്കളോടുള്ള മാന്യമായ ഇടപെടല്‍, സുവ്യക്തമായ ചിന്ത, കൃത്യമായ ആശയവിനിമയം എന്നിവയില്‍ ഉള്ള മികവ് എന്നതൊക്കെ അനുസരിച്ചാവും സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒരാള്‍ക്ക്് എത്ര വേഗത്തില്‍ എത്രത്തോളം ഉയര്‍ച്ച കൈവരിയ്ക്കാനാവും എന്നതിന് അടിസ്ഥാനം.

മിക്ക വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്ലൈന്‍ കോഴ്സുകളിലൂടെ, സവിശേഷ വൈദഗ്ധ്യം ആര്‍ജിയ്ക്കാനല്ല മറിച്ച് അടിസ്ഥാന പാഠങ്ങള്‍ ശക്തമാക്കാനാണ് ശ്രമിയ്ക്കുന്നത് .ഇക്കാലത്ത് ഓണ്‍ലൈന്‍ കോഴ്സുകളിലൂടെയാണെങ്കിലും സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ സങ്കേതങ്ങളെയും ഡൊമൈന്‍ ട്രെന്‍ഡുകളെയും കുറിച്ച് അപ്പപ്പോള്‍ അറിവ് നേടിക്കൊണ്ടിരിയ്ക്കുന്നത് വിശേഷാല്‍ ആദായം ആണെന്ന് തന്നെ പറയാം.

കാമ്പസ് പ്ലേസ്മെന്റുകളുടെ സമയത്ത് അവശ്യം വേണ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അസസ്‌മെന്റുകളില്‍ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥി ചിലപ്പോള്‍ അഭിമുഖത്തില്‍ പരാജയപ്പെട്ടു പോകാറുണ്ട്. അല്ലെങ്കില്‍ തൊഴില്‍ സ്ഥലത്ത് ഒരു ടാസ്‌ക് നല്‍്കപ്പെടുമ്പോള്‍ പ്രവര്‍ത്തന മികവ് കാട്ടാന്‍ കഴിയാതെ പോകുന്ന സാഹചര്യങ്ങളുമുണ്ട്.

അത് കൊണ്ടാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രീ പ്ലേസ്‌മെന്റ് ഓഫറുകള്‍ നല്‍കി ഇന്റേണികളെ സ്ഥാപനത്തില്‍ നിലനിര്‍ത്തി സൂക്ഷ പരിശോധന നടത്തുന്നത്. അങ്ങനെ ആകുമ്പോള്‍ ഓപ്പണ്‍ പൂളില്‍ നിന്നും നേരിട്ട് തെരഞ്ഞെടുക്കുമ്പോള്‍ അര്‍ഹത ഇല്ലാത്ത ആള്‍ തെരഞ്ഞെടുക്കപ്പെടാനുള്ള കൂടിയ സാധ്യത ഒഴിവാക്കാനാവും.
സാങ്കേതിക പരിജ്ഞാനം അളക്കുന്ന മത്സരങ്ങള്‍ (ആപ്പുകള്‍ നിര്‍മിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഹാക്കത്തോണുകള്‍ ) സംഘടിപ്പിയ്ക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളുമുണ്ട് . ഇപ്രകാരം ഗൂഗിള്‍ പോലുള്ള ആഗോള ഭീമന്മാര്‍ സംഘടിപ്പിയ്ക്കുന്ന ഹാക്കത്തോണുകളില്‍ വൈദഗ്ദ്യം തെളിയിച്ച് വമ്പന്‍ ഓഫറുകള്‍ സ്വന്തമാക്കിയ ധാരാളം മിടുക്കന്മാരുണ്ട്.

കണ്ടന്റ് ഡ്രിവണ്‍ ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്ന ഇത്തരം ഹാക്കത്തോണുകളില്‍ പങ്കെടുക്കുന്നത് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്ക് വളരെ സഹായകമാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് എന്തെങ്കിലും കൈവശമുണ്ടെങ്കില്‍ പ്രസ്തുത വിഷയത്തിലുള്ള അവരുടെ കൗതുകവും ഉത്സാഹവും അത് വെളിപ്പെടുത്തും. സ്റ്റാര്‍ട്ട് അപ്പുകള്‍ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്ന സ്വഭാവഗുണമാണത്.

ഓഫ് ലൈന്‍ ഹാക്കത്തോണുകള്‍ , മീറ്റ് അപ് ഗ്രൂപ്പുകള്‍ , സ്റ്റാര്‍ട്ട് അപ് സണ്‍ഡേകള്‍ എന്നിങ്ങനെ വിവിധ പേരില്‍ നടത്തപ്പെടുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് പുത്തന്‍ സംരംഭകരെ പരിചയപ്പെടുന്നതിനും സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം എന്നത് പൊതുവില്‍ എന്താണെന്നുള്ളതിനെകുറിച്ചും ഒരു അവബോധം ഉണ്ടാകുന്നതിന് സഹായിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (30 minutes ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (1 hour ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (1 hour ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (1 hour ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (1 hour ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (2 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (3 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (3 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (4 hours ago)

Malayali Vartha Recommends