ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന് അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന് അലോട്ട്‌മെന്റ് ലഭിച്ചവർക്ക് തിങ്കൾ പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം.
7380 പേർക്കാണ് മാറ്റം ലഭിച്ചത്. 5829 പേർക്ക് സ്‌കൂൾ മാറ്റവും 1551 പേർക്ക് കോഴ്‌സ് മാറ്റവും ലഭിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്.
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ, വിഷയം മാറ്റത്തിനു ശേഷമുള്ള ഒഴിവുകൾ സ്പോട്ട് അഡ്‌മിഷനായി 13ന് പ്രസിദ്ധീകരിക്കും.
"https://www.facebook.com/Malayalivartha






















