Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ ഇനി ഉത്തരക്കടലാസുകളില്‍ മാര്‍ക്കിടില്ല

23 MARCH 2015 08:12 AM IST
മലയാളി വാര്‍ത്ത.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഈ വര്‍ഷം മുതല്‍ ഉത്തരക്കടലാസുകളില്‍ മാര്‍ക്കിടില്ല. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ മാര്‍ക്ക് ഉത്തരക്കടലാസുകളില്‍ എഴുതുന്നതിനു പകരം സ്‌കോര്‍ഷീറ്റില്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയത്തിനുള്ള (റീവാല്യുവേഷന്‍) സമയവും ചെലവും ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച പരിശീലനവും നിര്‍ദേശവും മൂല്യനിര്‍ണയ ക്യാംപിന്റെ ആദ്യ ദിനം തന്നെ അധ്യാപകര്‍ക്കു നല്‍കാന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം തീരുമാനിച്ചു.
നിലവില്‍ ഓരോ ഉത്തരത്തിനു സമീപവും അര്‍ഹതപ്പെട്ട മാര്‍ക്ക് പേന ഉപയോഗിച്ച് രേഖപ്പെടുത്തുകയായിരുന്നു പതിവ്. എന്നാല്‍ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയത്തിനെത്തുമ്പോള്‍ മാസ്‌കിങ് എന്ന സംവിധാനത്തിലൂടെ മുന്‍പു രേഖപ്പെടുത്തിയ മാര്‍ക്ക് മായ്ച്ചു കളയേണ്ടിവരും. ഇതിനായി ധാരാളം സമയവും പ്രയത്‌നവും ചെലവും വേണ്ടിവന്നിരുന്നു.
പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം ഏറ്റവും കുറഞ്ഞത് നാലര ലക്ഷം ഉത്തരക്കടലാസുകള്‍ എങ്കിലും ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിനായി എത്തുന്നുണ്ട്. ഇവയെല്ലാം മാസ്‌കിങ് നടത്തുന്നത് എപ്പോഴും പ്രായോഗികമല്ലെന്ന വിലയിരുത്തലും തീരുമാനത്തിനു പിന്നിലുണ്ട്. 

ഇത്തവണ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനെത്തിയാല്‍ ഉത്തരക്കടലാസിനൊപ്പമുള്ള സ്‌കോര്‍ഷീറ്റ് മാത്രം മാറ്റി പുതിയവ ചേര്‍ത്തു നല്‍കും. പൂര്‍ണമായും ഓണ്‍ലൈന്‍ ടാബുലേഷന്‍ സംവിധാനത്തിലൂടെയുള്ള ഇത്തവണത്തെ മൂല്യനിര്‍ണയത്തിനു ശേഷം ഏപ്രില്‍ അവസാനം പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends