Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്തെ സ്‌കൂളുകള്‍ 30ന് അടയ്ക്കും; എസ്എസ്എല്‍സി ഫലം ഏപ്രില്‍ 16ന്

24 MARCH 2015 08:40 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ സ്‌കൂളുകള്‍ 30ന് അടയ്ക്കും. നേരത്തെ 31ന് അടയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം മാറ്റിയത്. എസ്എസ്എല്‍സി മൂല്യനിര്‍ണയം മുന്‍ തീരുമാനപ്രകാരം 31നു തന്നെ തുടങ്ങുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
സ്‌കൂള്‍ അടയ്ക്കുന്ന ദിവസം മൂല്യനിര്‍ണയം തുടങ്ങിയാല്‍ അധ്യാപകര്‍ക്കു സറണ്ടര്‍ ആനുകൂല്യം നഷ്ടപ്പെടുമെന്നും വിരമിക്കുന്നവര്‍ക്കു യാത്രയയപ്പു നല്‍കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്.
പുതിയ തീരുമാനം വന്നതോടെ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കു 31നു സറണ്ടര്‍ ആനുകൂല്യം ലഭിക്കും. എസ്എസ്എല്‍സി ഫലം 16നു പ്രസിദ്ധീകരിക്കുമെന്നു മന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ എണ്ണം 15,000ല്‍ നിന്ന് 20,000 ആക്കി. 

മൂല്യനിര്‍ണയ ക്യാംപുകളുടെ എണ്ണം 54 ആയി തുടരുമെങ്കിലും കൂടുതല്‍ ക്ലാസ്‌റൂമുകളിലായി കൂടുതല്‍ അധ്യാപകരെ നിയോഗിക്കാനാണു തീരുമാനം. 31നു തുടങ്ങുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 10ന് അവസാനിക്കും. സ്‌കൂള്‍ അടയ്ക്കുന്ന തീയതി 30ലേക്കു മാറ്റിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്‌കരിച്ചുള്ള സമരം പിന്‍വലിച്ചതായി എകെഎസ്ടിയു ജനറല്‍ സെക്രട്ടറി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends