ഹയര്‍ സെക്കന്‍ഡറി ഫലം മേയ് ആദ്യം പ്രസിദ്ധീകരിക്കും
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി ഫലം മേയ് ആദ്യം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ ക്യാംപുകളില്‍ ഭൂരിപക്ഷവും 25ന് അവസാനിക്കും. ഏതാനും ചിലതു മാത്രം 27നാണു തീരുന്നത്. തുടര്‍ന്നു ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നതിനും പിഴവുകള്‍ പരിശോധിച്ചു തിരുത്തുന്നതിനും നാലോ അഞ്ചോ ദിവസം കൂടി വേണം. അതിനു ശേഷമേ ഫലപ്രഖ്യാപനം ഉണ്ടാകൂ.
എസ്എസ്എല്‍സി ഫലത്തില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ധൃതിപിടിച്ച് ഒന്നും ചെയ്യേണ്ടെന്നാണു തീരുമാനം. ഫലം വേഗത്തില്‍ കൊണ്ടുവരാന്‍ അധ്യാപകരുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നതായ ആരോപണം ശരിയല്ലെന്നു ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു. ഒരു ദിവസം 26 പേപ്പര്‍ മാത്രമേ നോക്കുന്നുള്ളു. ഭൂരിപക്ഷം ഉത്തരക്കടലാസുകളും നോക്കിക്കഴിഞ്ഞു.
ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നതിനും മറ്റും എന്‍ഐസിക്കു നാലു ദിവസം വേണം. ഇത്തവണ സാധാരണ ഗ്രേസ് മാര്‍ക്കിനു പുറമെ ദേശീയ ഗെയിംസ് വൊളന്റിയര്മാരായിരുന്ന വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഗ്രേസ് മാര്‍ക്ക് ഉണ്ട്. ഇതിന് അര്‍ഹതയുള്ളവരുടെ പട്ടിക ഇതുവരെ ഡിപിഐ ഓഫിസില്‍ നിന്നു ഹയര്‍സെക്കന്‍ഡറി അധികൃതര്‍ക്കു കൈമാറിയിട്ടില്ല.
https://www.facebook.com/Malayalivartha