ഇനി പരീക്ഷാക്കാലം... എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം...

ഇനി പരീക്ഷാക്കാലം... എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം... ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ ഒമ്പതര മുതലും രണ്ടാംവര്‍ഷ ഹയര്‍ സെഡക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ചക്ക് ഒന്നരക്കുമാണ് ആരംഭിക്കുന്നത്.
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവില്‍ രണ്ടാംവര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളാണ് സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഹാജരാവുന്നത്.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് സംസ്ഥാനത്തെ 2964ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ ഹാജരാകും. ഇതില്‍ 2,17,696 പേര്‍ ആണ്‍കുട്ടികളും2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,42,298ഉം എയ്ഡഡില്‍ 2,55,092 ഉം അണ്‍ എയ്ഡഡില്‍ 29,631ഉം കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്.
ഗള്‍ഫില്‍ 682ഉം ലക്ഷദ്വീപില്‍ 447ഉം പേരാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. 4,44,693 പേരാണ് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.
https://www.facebook.com/Malayalivartha