പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളില്‍ ഇനി ഒഴിവുള്ളത് 29069 സീറ്റുകള്‍...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളില്‍ ഇനി ഒഴിവുള്ളത് 29069 സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് കൊല്ലം ജില്ലയിലാണ്- 3133. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഈ മാസം 11ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാവുന്നതാണ്.
ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും മുമ്പ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അവസരമുണ്ട്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3,48,906 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്.
2,68,584 പേര്‍ മെറിറ്റിലൂടെയും 4834 പേര്‍ സ്പോര്‍ട്സ് ക്വാട്ടയിലൂടെയും 1110 പേര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വഴിയും പ്രവേശനം നേടി. 20,991 പേര്‍ കമ്യൂണിറ്റി ക്വാട്ടയിലും 34,897 പേര്‍ മാനേജ്മെന്റ് ക്വാട്ടയിലും പ്രവേശനം നേടി. 18,490 പേരാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് .
https://www.facebook.com/Malayalivartha