കീം പരീക്ഷ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

കീം പരീക്ഷ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതാണ്. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തടസഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് ഇടരുതെന്നാവശ്യപ്പെട്ടാണിത്.
സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നും അപ്പീലില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാര്‍ഥികള്‍ ചേര്‍ന്നുനല്‍കിയ അപ്പീലില്‍ പറഞ്ഞു .
സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരാകുന്നത്.
"
https://www.facebook.com/Malayalivartha