നീറ്റ്-യു.ജി കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ 31 വരെ

അഖിലേന്ത്യ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ് സി നഴ്‌സിങ് കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട എം.സി.സി ഓണ്‍ലൈന്‍ കൗണ്‍സലിങ് ഷെഡ്യൂളില്‍ മാറ്റം വരുത്തി വിജ്ഞാപനം ഇറക്കി. ഇതുസംബന്ധിച്ച് അറിയിപ്പ് ല്‍ ലഭിക്കും. നീറ്റ്-യു.ജി റാങ്കുകാര്‍ക്ക് പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 31 ഉച്ച 12 വരെ രജിസ്‌ട്രേഷന്‍ സൗകര്യം ലഭിക്കും.
മൂന്ന് മണിക്കകം ഫീസ് അടക്കാം. ചോയിസ് ഫില്ലിങ് ലോക്കിങ് നടപടികള്‍ 31 രാത്രി 11.55നുമുമ്പ് പൂര്‍ത്തിയായിരിക്കണം. ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ നീറ്റ് പ്രോസസിങ് നടപടി പൂര്‍ത്തിയാക്കി 3-4ന് അലോട്ട്‌മെന്റ് പ്രഖ്യാപിക്കും.
ആഗസ്റ്റ് നാലു മുതല്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha