പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഐടെപിന്റെയും നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെയും രജിസ്‌ട്രേഷന്‍ മൂന്നുവരെ നീട്ടി

പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമി (ഐടെപ്)ന്റെയും നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെയും രജിസ്‌ട്രേഷന്‍ മൂന്നുവരെ നീട്ടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ പ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ഐടെപിനും സിയുഇടി- യുജി പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ബിരുദ പ്രോഗ്രാമുകള്‍ക്കും ല്‍ രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്‌സി ബിഎഡ് (ഫിസിക്സ്, സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്, എക്കണോമിക്സ്), ബികോം ബിഎഡ് എന്നീ ഐടെപ് പ്രോഗ്രാമുകളും ബിഎസ്‌സി ബയോളജി, ബികോം ഫിനാന്‍ഷ്യല്‍ അനലിറ്റിക്‌സ്, ബിസിഎ, ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളുമാണ് സര്‍വകലാശാലയിലുള്ളത്.
ആറിന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏഴിന് എന്ന ഇമെയിലില്‍ പരാതി അറിയിക്കാം. ആദ്യഘട്ട പ്രവേശനം എട്ട് മുതല്‍ 11 വരെയും രണ്ടാംഘട്ടം 12 മുതല്‍ 15 വരെയും മൂന്നാംഘട്ടം 18 മുതല്‍ 20 വരെയും നടക്കും. 21 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha