ശേഷിക്കുന്ന ഹൈസ്‌കൂളുകളിലും അടുത്ത വര്‍ഷം പ്ലസ് ടു

അടുത്ത വര്‍ഷം ശേഷിക്കുന്ന മുഴുവന്‍ ഹൈസ്‌കൂളുകളിലും പ്ലസ് ടു കോഴ്‌സ് അനുവദിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗസ്‌റ്റ് ലക്‌ചറര്‍മാരെയാണ് അധ്യാപകരായി നിയമിക്കുന്നത് എന്നതിനാല്‍ സാമ്പത്തികഭാരം ഉണ്ടാവില്ല. 700 ബാച്ച് അനുവദിച്ചതിന്റെ പേരില്‍ 50 കോടി മാത്രമാണ് അധിക ചെലവു വരുന്നതെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി അറിയിച്ചു.
ന്യായമായ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല എന്നാണെങ്കില്‍ അതു നടക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കുമെന്ന മുന്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി കോഴിക്കോട് കുന്നമംഗലത്ത് കോളജ് തുടങ്ങും.
ബികോം, ബിഎ ഇക്കണോമിക്‌സ്, ബിഎസ്‌സി ജ്യോഗ്രഫി എന്നീ കോഴ്‌സുകളാണ് ആദ്യം. ഇതിനായി സ്‌പെഷല്‍ ഓഫിസറെ നിയമിക്കും. വനിതാ പൊലീസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന നയത്തിന്റെ ഭാഗമായി 60 വനിതാ എസ്‌ഐമാരുടെയും 250 വനിതാ കോണ്‍സ്‌റ്റബിള്‍മാരുടെയും തസ്‌തിക സൃഷ്‌ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ്‌ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും ഉന്നതതല ചര്‍ച്ച നടത്തും.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആരംഭിക്കാനുള്ള പദ്ധതിക്കു മുഖ്യമന്ത്രി തുടക്കം കുറിച്ചു. അഡിക്‌ടഡ് ടു ലൈഫ് എന്നതാണു സന്ദേശമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ഫെയ്‌സ് ബുക്കിലും മറ്റുമായിട്ടാണു സന്ദേശം പ്രചരിപ്പിക്കുക. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഏഴു തസ്‌തികകള്‍ സൃഷ്‌ടിക്കും. അസി.സര്‍ജന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്‌തികകളാണ്. കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്‌ഥാപിക്കാന്‍ പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ട് തുടങ്ങും.
ഈ വര്‍ഷത്തെ ചെലവിലേക്ക് ആവശ്യമുള്ള അധിക തുക ഉപധനാഭ്യര്‍ഥനയിലൂടെ ലഭ്യമാക്കും. അഞ്ചുകോടി രൂപ ബജറ്റ് പ്രസംഗത്തിലുണ്ട്. അതിനു പുറമെയാണിത്. കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് വളപ്പില്‍ നിന്നു കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിനു സ്‌ഥലം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha