Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്

25 MAY 2019 02:55 PM IST
മലയാളി വാര്‍ത്ത

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു  കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ  നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത് . 

ഒരുകാലത്ത് കേരളത്തിൽ ക്ഷേത്ര പ്രവേശനം സവർണർക്ക്  മാത്രമാണ് ഉണ്ടായിരുന്നത്.. അവര്‍ണര്‍ക്ക് സംസ്ഥാനത്ത് ക്ഷേത്രപ്രവേശനം ലഭിച്ചത് നീണ്ടപോരാട്ടത്തിലൂടെ ആണ് . ബ്രാഹ്മണര്‍ക്കും ക്ഷേത്ര പരികര്‍മികള്‍ക്കും നാടുവാഴികള്‍ക്കും ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ലാത്ത സാഹചര്യമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് .  

മറ്റുള്ളവര്‍ ദേവതകളെ ആരാധിച്ചത് കാവുകളിലായിരുന്നു. ആ കാവുകളില്‍ അതാത് കാവുകള്‍ നടത്തുന്ന സമുദായങ്ങള്‍ക്ക് കടന്നുവരാമെങ്കിലും  ഹിന്ദുമതത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലായിരുന്നു. .

തിരുവിതാംകൂറില്‍ അയ്യാവൈകുണ്ഠനെപ്പോലെയുള്ള നവോഥാന നേതാക്കൾ ക്ഷേത്രത്തിൽ അവർണരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി മുൻ നിരയിൽ ഉണ്ടായിരുന്നു. 

നെയ്യാറ്റിന്‍കര മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അരുവിപ്പുറം നിവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.  അതിനു മുൻപ് ആറാട്ടുപുഴ വേലായുധപണിക്കർ തന്റെ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 1885ല്‍ സ്വന്തമായൊരു ക്ഷേത്രം പണിതിരുന്നിരുന്നു. 

1924ലെ വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിന്റെ ചുറ്റുപാടുമുള്ള വഴികളിലൂടെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു. ഈ സത്യാഗ്രഹത്തില്‍ ഗാന്ധിജി മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനികളും അപ്രധാനികളുമായ നിരവധിപേര്‍ ഇടപെട്ടു.

1926ലെ തിരുവാര്‍പ്പ് സത്യാഗ്രവും സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയുള്ളതായിരുന്നു. ഇതിനു സമാന്തരമായി മലബാറിലും പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. 1903ല്‍ എസ്എന്‍ഡിപി യോഗം സ്ഥാപിതമായി. 1905ല്‍ അയ്യങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചു.

ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുന്നത് ഇതിന്റെ ഭാഗമായാണ്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിരുന്നു സമരത്തിന്റെ മുന്നണിയില്‍.

1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി.

കെ കേളപ്പനെ കൂടാതെ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്‍റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

 ഇങ്ങനെ പടിപടിയായി സാമൂഹ്യരംഗത്തുണ്ടായ മാറ്റങ്ങളാണ് ക്ഷേത്ര പ്രവേശനത്തിലേക്ക് വഴിതെളിയിച്ചത് 

തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് *ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്

തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു. ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.

എന്നിട്ടും മലബാറിൽ ക്ഷേത്രപ്രവേശം സാധ്യമായില്ല.  1947 ല്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദിരാശി ഗവണ്‍മെന്റ്, തിരുവിതാംകൂര്‍ മാതൃകയനുസരിച്ച്, ക്ഷേത്രപ്രവേശന നിയമം കൊണ്ടുവരികയും 1947 ജൂണ്‍ 12-ാം തീയതി ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം നടപ്പാക്കുകയും ചെയ്തു.  ഇതോടെ എല്ലാ പൊതു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും  പ്രവേശനം സാധ്യമായി 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (2 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (4 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (4 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (9 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (9 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (9 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (10 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (10 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (10 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (10 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (10 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (10 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (10 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (13 hours ago)

Malayali Vartha Recommends