Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

25 AUGUST 2022 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്, സ്വാതന്ത്ര്യ സമര പോരാളി എന്നീ നിലകളിൽ പ്രശസ്തയാണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ. കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും വഴിത്തിരിവ് തീർത്ത, കെ.പി.സി.സിയുടെ ഒറ്റപ്പാലം സമ്പൂർണ സമ്മേളനാം ആദ്യമായി നടന്നത് 1921 ൽ ആണ് . മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒറ്റപ്പാലത്ത് നടന്ന ഈ ഒത്തുചേരലാണ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്.

1938 -ല്‍ ആണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ കെ പി സി സി അധ്യക്ഷയായത്. ഒരു സ്ത്രീ ഈ പദവിയിൽ എത്തുക എന്നത് അന്നുകാലത്ത് അത്ഭുതം തന്നെയാണ് . അതു കഴിഞ്ഞശേഷം ആദ്യമായി ഒരു വനിതാ ഡി സി സി അധ്യക്ഷ ആയി വരാന്‍ പോലും അര നൂറ്റാണ്ട് വേണ്ടിവന്നു എന്നുകൂടി ഓർക്കുമ്പോൾ ഇത് അത്ര ചെറിയ ,നിസ്സാര സംഭവം അല്ല .പ്രത്യേകിച്ചും ഇപ്പോൾ പോലും പുരുഷാധിപത്യം നടമാടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുള്ള നമ്മുടെ നാട്ടിൽ കേരളത്തിലെ ഒരു സാധാരണ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്ത് എത്തുക എന്ന് പറഞ്ഞാൽ അത് വളരെ വളരെ വലിയ കാര്യമാണ് .. ആ ചരിത്രം അറിയാം ,ചരിത്ര ജാലകത്തിലൂടെ.

പാലക്കാട് ജില്ലയിലുള്ള ഒറ്റപ്പാലത്ത് ചുനങ്ങാടിലെ ഒരു പ്രമുഖ നായർ കുടുംബത്തിലെ അംഗമായിരുന്നു ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. ചുനങ്ങാട്ട് അമ്മുണ്ണി അമ്മയുടെയും ധര്‍മ്മോത്ത് പണിക്കരുടെയും മകളായി ജനിച്ചു . എട്ടാം ക്ലാസ് വരെ പഠിച്ചു . അന്നുകാലത്തു പെൺകുട്ടികൾ എട്ടാം ക്‌ളാസ് വരെ പഠിക്കുന്നത് തന്നെ വളരെ അപൂർവ്വ സംഭവമാണ്.

പഠനം കഴിഞ്ഞ ഉടന്‍ കുഞ്ഞിക്കാവ് വിവാഹിതയായി. മതിലകത്ത് വെള്ളിത്തോട്ടിയില്‍ മാധവ മേനോന്‍ എന്ന പുരോഗമനവിശ്വാസിയായിരുന്നു ഭർത്താവ് . ഉല്‍പതിഷ്ണുവും ദേശീയവാദിയും ഗാന്ധിഭക്തനുമായിരുന്ന വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു മേനോന്‍.

കുഞ്ഞിക്കാവിനു വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എത്തിച്ചുകൊടുത്തു , പൊതുപ്രവര്‍ത്തനത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഭർത്താവിന്റെ പിന്തുണയോടെ ദേശീയസമരത്തിലേക്ക് പ്രവേശിച്ച കുഞ്ഞിക്കാവ് ഗാന്ധിജിയുടെ സന്ദര്‍ശനവേളയില്‍ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് സംഭാവനയായി നല്‍കി. ഖാദി വസ്ത്രധാരിയായി.

വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ച അവർക്ക് ഒരു മകളും രണ്ട് ആൺമക്കളുമുണ്ടായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു അവർ ദേശീയ പ്രസ്ഥാനത്തിലെ മഹാനായ നേതാക്കളുടെ രചനകളിലൂടെ ഇന്ത്യയുടെ വിദേശ ആധിപത്യത്തെക്കുറിച്ചും ഇന്ത്യയുടെ അടിമത്തെത്തെക്കുറിച്ചും വളരെയധികം മനസ്സിലാക്കി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലേക്ക് ഇറങ്ങാൻ തന്റെ പ്രമുഖ കുടുംബത്തിന്റെ എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു.

 

1921 -ല്‍ ഒറ്റപ്പാലത്ത് നടന്ന കെ പി സി സിയുടെ പ്രഥമ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖയായിരുന്നു കുഞ്ഞിക്കാവമ്മ. ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യ വനിതകളായ എ വി കുട്ടിമാളുവമ്മ, ഗ്രേസി ആരോണ്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞിക്കാവമ്മയും സമരങ്ങളില്‍ പങ്കെടുത്തു. വിദേശവസ്ത്രബഹിഷ്‌കരണസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കണ്ണുര്‍ ജയിലില്‍ അവര്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം. പരമ്പരാഗത നായര്‍ തറവാടുകളില്‍ അന്ന് കേട്ടുകേള്‍വിപോലുമില്ലാത്ത വിപ്ലവമായിരുന്നു അത്.

ജയില്‍ മോചിതയായ ശേഷവും കുഞ്ഞിക്കാവമ്മ സജീവമായി പ്രക്ഷോഭരംഗത്ത് തന്നെ തുടർന്നു .. വീണ്ടും അറസ്റ്റിലായി വെല്ലൂര്‍ ജയില്‍ അടയ്ക്കപ്പെട്ടു.

സ്വതന്ത്രലബ്ധിക്ക് ശേഷം സജിവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞിക്കാവമ്മ ഹരിജന്‍ ക്ഷേമപ്രവര്‍ത്തനത്തിലും ഖാദി പ്രചാരണത്തിലും ഏര്‍പ്പെട്ടു. ചുനങ്ങാട്ട് കസ്തൂര്‍ബ സ്മാരക സ്‌കൂളിന്റെ സ്ഥാപകയായ അവര്‍ ഭൂദാനപ്രസ്ഥാനത്തിനു എട്ട് ഏക്കര്‍ ഭൂമി സംഭാവന ചെയ്തു. താമ്രപത്രം സ്വീകരിച്ചെങ്കിലും സ്വാതന്ത്ര്യസമരസേവനത്തിനു പ്രതിഫലമായി വയനാട്ടില്‍ സൗജന്യ ഭൂമി എന്ന വാഗ്ദാനം അവര്‍ നിരസിച്ചു. 1974 -ല്‍ എണ്‍പതാം വയസ്സിലായിരുന്നു നിര്യാണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (14 minutes ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (42 minutes ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (44 minutes ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (1 hour ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (1 hour ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (1 hour ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (1 hour ago)

പവന് 5240 രൂപയുടെ കുറവ്  (1 hour ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (1 hour ago)

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...  (2 hours ago)

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....  (2 hours ago)

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (2 hours ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (3 hours ago)

Malayali Vartha Recommends