റഷ്യയില്‍ 'ചോരകുടിയന്‍' ചെള്ളുകള്‍ വ്യാപിക്കുന്നു

ജനിതക വ്യതിയാനം വന്ന പുതിയ ഇനം ചോരകുടിയന്‍ ചെള്ളുകളുടെ ആക്രമണം റഷ്യയ്ക്കു പുതിയ തലവേദനയായി.
പുല്ലുകളിലും പാടങ്ങളിലും കാണപ്പെടുന്ന ഇവ മനുഷ്യ ശരീരത്തില്‍ പറ്റിപ്പിടിച്ചു കടിക്കും.
വൈറസ് വാഹകരായ ചെള്ളുകളാണ് കടിക്കുന്നതെങ്കില്‍ തലച്ചോറിനെയും ഹൃദയത്തെയും സന്ധികളെയും ബാധിക്കുന്ന മാരകമായ അണുബാധ ഉണ്ടായേക്കാം. കാലാവസ്ഥാ മാറ്റമാണ് പുതിയ ഇനം ചെള്ളുകളുടെ വ്യാപനത്തിനു കാരണം.
സൈബീരിയയില്‍ സാധാരണ കാണുന്നതിന്റെ 428 ഇരട്ടി ചോരകുടിയന്‍ ചെള്ളുകളെ കണ്ടെത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെള്ളു ശല്യം വ്യാപകമായെങ്കിലും അണുബാധയേല്‍ക്കുന്നവര്‍ക്കു നല്‍കാന്‍ വേണ്ട മരുന്നുകളും വാക്‌സിനുകളും ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കി.
https://www.facebook.com/Malayalivartha