നിസർഗ എന്നാൽ പ്രകൃതി... അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നർഥം. 2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ്.
മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെ അലിബാഗിൽ നൈസർഗ ഇപ്പോൾ ആഞ്ഞടിക്കുകയാണ് ..അലിബാഗിൽ കടൽക്ഷോഭവും പേമാരിയുമാണ്. മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. അടുത്ത മൂന്നു മണിക്കൂർ നിസർഗ മുംബൈ തീരത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മുംബൈയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്
മഹാരാഷ്ട്ര - ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha