ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയകരം
ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് -എന്‍2) വിക്ഷേപണം വിജയകരം . ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സാണ് തങ്ങളുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. യു.എസിലെ ഫ്‌ലോറിഡയിലെ കേപ് കനാവറില്‍ അര്‍ധരാത്രി 12.01ഓടെയായിരുന്നു വിക്ഷേപണം.
4700 കിലോഗ്രാം ഭാരമുള്ളതാണ് ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ് 20. ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റുകള്‍ക്ക് വഹിക്കാവുന്നതിലും കൂടുതല്‍ ഭാരമുള്ള ഉപഗ്രഹമായതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്‌സിന് ചുമതല നല്‍കിയത്. വിക്ഷേപണത്തിന് 34 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി.
ഐ.എസ്.ആര്‍.ഒക്ക് കീഴിലെ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍) നിര്‍മിച്ച ഉപഗ്രഹമാണ് ജിസാറ്റ്20. 14 വര്‍ഷമാണ് ഇതിന്റെ പ്രവര്‍ത്തന കാലാവധിയായി കണക്കാക്കുന്നത്.
ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനായി ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനും സഹായകമാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha