ഒന്‍പതു മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി

ഒന്‍പതു മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി. സുനിതയെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിനെയും വഹിച്ചുള്ള സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഇന്ന് രാവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറപ്പെട്ടു.
ബഹിരാകാശനിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പെട്ടു.സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് ഫ്‌ലോറിഡയില്‍ കടലില്‍ ഇറങ്ങും.
ഫ്‌ളോറിഡയില്‍ അപ്പോള്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ആയിരിക്കും. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്‌പേസ് എക്‌സിന്റെ എം.വി. മേഗന്‍ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും.
കാലാവസ്ഥ അടക്കമുള്ള ഘടകങ്ങള്‍ നിര്‍ണായകമായതിനാല്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്. ഭൂമിയില്‍ മടങ്ങിയെത്തിയ ശേഷവും സുനിതയ്ക്കും വില്‍മോറിനും മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയില്‍ ദീര്‍ഘനാള്‍ കഴിഞ്ഞതിനാല്‍ ഇരുവര്‍ക്കും സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കും.
"
ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ വിപുലമായ മെഡിക്കല്‍ പരിശോധനകള്‍ക്കും പരിശീലനങ്ങള്‍ക്കും ഇവരെ വിധേയരാക്കും.
https://www.facebook.com/Malayalivartha