ഐഎസ്‌ആര്‍ഒയുടെ ജിസാറ്റ് -18 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -18 ഉപഗ്രഹം ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയതാണ് ഇത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന വിക്ഷേപണമാണ് ഇന്നു പുലര്‍ച്ചെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയാന്‍-അഞ്ച് റോക്കറ്റിന്റെ സഹായത്തോടെ ഫ്രഞ്ച് ഗയാനയില്‍ നടത്തിയത്.3404 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ മൊത്തം ഭാരം. ഇന്ത്യന്‍ വിക്ഷേപണവാഹനമായ പിഎസ്എല്‍വിക്ക് ഇത്രയും ഭാരം വഹിക്കാനാവാത്തതിനാലാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
ജിസാറ്റ്-18 ഉപഗ്രഹത്തിനൊപ്പം ഓസ്ട്രേലിയയുടെ ഒരു ഉപഗ്രഹവും വിക്ഷേപണ വാഹനത്തിലുണ്ട്. ഇന്ത്യന്‍ വാര്‍ത്താവിനിമയ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ജിസാറ്റ്-18 നുള്ളത്. ബാങ്കിംഗ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha