ഡല്‍ഹി പയ്യന് ഗൂഗിളിലെ ജോലിക്ക് വാര്‍ഷിക ശമ്പളം 1.27 കോടി

ഡല്‍ഹി സാങ്കേതിക സര്‍വകലാശാല(ഡി.ടി.യു)യില്‍ നടത്തിയ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ഒരു വിദ്യാര്‍ഥിയെ ഗൂഗിളെടുത്തത് 1.27 കോടി രൂപ വാര്‍ഷിക ശമ്പളത്തിന്.
ഡി.ടി.യുവില്‍ ഐ.ടി അവസാന വര്‍ഷം വിദ്യാര്‍ഥിയായ ചേതന്‍ കക്കറിനാണ് ഗൂഗിളിന്റെ വമ്പന്‍ ഓഫര്‍ ലഭിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരാണ് ചേതന്റെ മാതാപിതാക്കള്‍.
പുസ റോഡിലെ സ്പ്രിങ്‌ഡെയില്‍സിലെ പൂര്‍വ വിദ്യാര്‍ഥിയായ ചേതന്‍ 2016- ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാലിഫോര്‍ണിയയില്‍ ഗൂഗിളില്‍ ജോലിക്ക് കയറും.
1,25,74,200 രൂപയാണ് പ്രതിവര്‍ഷം ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥിക്ക് കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ലഭിച്ച ഉയര്‍ന്ന ശമ്പളം 93 ലക്ഷം രൂപയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha