മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനും വ്യവസ്ഥ

മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം
പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമംവരുന്നു. അടുത്ത അധ്യയന വര്ഷം മുതൽ നിയമം നടപ്പാക്കാനാണ് പരിപാടി. ഇത് സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി.
പത്താംക്ലാസ് വരെ മലയാളപഠനം നിർബന്ധമാക്കുന്ന ഓർഡിനൻസിന്റെ കരടാണ് തയാറായിരിക്കുന്നത്. സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രി വിദേശത്തായതിനാൽ മന്ത്രി തോമസ് ഐസക് ആണ് ഓർഡിനൻസിന്റെ കരട് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചത്. ഇതിനു ഗവർണറുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ നിയമമാകും. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ധാക്കൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍ അതത് ബോര്‍ഡുകളുമായിട്ടാണ്. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. അടുത്ത അധ്യയന വര്ഷം മുതൽ സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും.
പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്ന മലയാളത്തിന് പ്രത്യേകം പരീക്ഷയും ഉണ്ടാകും. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷ എഴുതേണ്ടതില്ല.
സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതിനു വിളക് ഏർപ്പെടുത്താൻ പാടില്ലെന്ന് പ്രത്യേകം വ്യവസ്ഥ ഓർഡിനൻസിൽ പറയുന്നുണ്ട്. ഇത് ലംഘിച്ചാൽ സ്കൂളിന്റെ അംഗീകാരം കളയുന്നതിനുപോലും കാരണമായേക്കാം. മലയാള ഭാഷാപഠനം എല്ലാക്ലാസിലേക്കും ഒരുമിച്ച് തുടങ്ങാനാണ് ഓര്‍ഡിനന്‍സിന്റെ കരടില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയുടെ തീരുമാനം നിര്‍ണായകമാകും,
മലയാളഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിച്ചാലേ ഉദ്ദേശിക്കുന്നഫലം ലഭിക്കൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ മലയാള ഭാഷ പഠിപ്പിക്കുമെന്ന് സി.ബി.എ്സ്.ഇ. മാനേജ്മെന്റ് സർക്കാരുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം പറഞ്ഞു. എട്ടാം ക്ലാസ് വരെ അതത് സംസ്ഥാനങ്ങളിലെ ഭാഷ പഠിപ്പിക്കുക സി.ബി.എസ്.ഇ. നയമാണ്.
https://www.facebook.com/Malayalivartha