വേനലവധിക്കാലത്ത് ക്ലാസുകൾ പാടില്ല ; ബാലാവകാശ കമ്മിഷൻ

മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ എടുക്കാൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്ന സ്കൂളുകളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ ഫെബ്രുവരി 25-ന് നിർദേശിച്ചിരുന്നു. കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് കുട്ടികൾക്ക് ക്ലാസ് നടത്തുന്നതായി കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷൻ കർശനനിർദേശം നൽകിയത്. പരമാവധി ദൈർഘ്യം, ജലലഭ്യത, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചാണ് നിർദേശം പുറപ്പെടുവിക്കേണ്ടത്.
മധ്യവേനലവധി ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവിൽ എല്ലാ സ്കൂളുകൾക്കും ബാധകമായ തരത്തിൽ പുതിയ നിർദേശങ്ങൾപൊതുവിദ്യാഭ്യാസവകുപ്പ്പ്രിൻസിപ്പൽസെക്രട്ടറിപുറപ്പെടുവിക്കണം.വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിയുള്ള ശുപാർശയിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് പത്തുദിവസത്തിനകം പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ സെക്രട്ടറി നൽകണം.
https://www.facebook.com/Malayalivartha