കാലിക്കറ്റ് സര്വകലാശാലയിലെ ബിരുദ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സര്വകലാശാലയിലെ ബിരുദപ്രവേശനത്തിനുള്ള ഏകജാലക ഓണ്ലൈന് രജിസ്ട്രേഷന് 2017 മെയ് 20 മുതല് നടക്കും. സര്വകലാശാലക്ക് കീഴിലുള്ള സര്ക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലേക്കാണ് പ്രവേശനം. രാവിലെ 11 മണി മുതല് www.cuonline.ac.in വെബ്സൈറ്റിലൂടെ ജൂണ് രണ്ട് വരെ രജിസ്ട്രേഷന് സൗകര്യമുണ്ട്.
ജൂണ് ആറിനാണ് ട്രയല് അലോട്ട്മെന്റ് . 13ന് ആദ്യ അലോട്ട്മെന്റ് നടക്കും. രണ്ടാം അലോട്ട്മെന്റ് 19നും മൂന്നാമത്തേത് ജൂണ് 24നുമാണ്. ജൂലൈ നാലിനാണ് നാലാമത്തെയും അവസാനത്തേയും അലോട്ട്മെന്റ്.
ഓണ്ലൈന് വഴി തന്നെയാണ് ഫീസടക്കേണ്ടത്. പേയ്മെന്റ് ഗേറ്റ് വേ വഴി ഏത് കാര്ഡുപയോഗിച്ചും പണമടക്കാം. അലോട്ട്മെൻറ് കിട്ടിയാല് മാന്ഡേറ്ററി ഫീ പെട്ടെന്ന് അടക്കണം. സമയക്രമമനുസരിച്ച് മാന്ഡേറ്ററി ഫീസടച്ചില്ലെങ്കില് ഏകജാലക പട്ടികയില്നിന്ന് പുറത്താകും. ജൂലൈ അഞ്ചിന് ക്ലാസുകള് തുടങ്ങും.
രജിസ്ട്രേഷന് നടത്തുമ്പോള് വിദ്യാര്ഥിയുടേയോ രക്ഷിതാവിന്റെയോ ഫോണ് നമ്പര് മാത്രമേ രേഖപ്പെടുത്താവൂ.
https://www.facebook.com/Malayalivartha